Advertisement

‘ചാൻസലർ പദവി മാറ്റാൻ ആലോചിക്കുന്നുണ്ട്’ ; മന്ത്രി എ.കെ ശശീന്ദ്രൻ ട്വന്റിഫോറിനോട്

November 3, 2022
2 minutes Read
ak saseendran about chancellor issue

സർക്കാർ ചാൻസലർ പദവി മാറ്റാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ ട്വന്റിഫോറിനോട്. ചാൻസലർ എന്ന നിലയിൽ സർവ്വകലാശാല ഭരണം ഗവർണർ സ്തംഭിപ്പിക്കുകയാണ്. ഇക്കാര്യം എൽഡിഎഫ് ആലോചിക്കും. ഗവൺമെന്റ് ഉചിതമായ നിലപാട് സ്വീകരിക്കണം എന്നാണ് എൽഡിഎഫ് നിലപാടെന്നും എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. ( ak saseendran about chancellor issue )

അതിനിടെ, ഇടുക്കിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ കുറ്റക്കാരെ സർക്കാർ സംരക്ഷിക്കില്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ ട്വന്റിഫോറിനോട് പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായത് തെറ്റായ നടപടിയാണ്. മർദ്ദനമേറ യുവാവിന് വനം വകുപ്പ് ഉദ്യോഗസ്ഥൻ പണം നൽകിയ സംഭവം വനം വിജിലൻസ് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുക്കുമെന്നും മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: ak saseendran about chancellor issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top