Advertisement

ഗവര്‍ണര്‍ നിഗൂഢശക്തിയുടെ ഉപകരണം: ജോസ് കെ മാണി

November 3, 2022
Google News 2 minutes Read

ഗവര്‍ണര്‍ നിഗൂഢശക്തിയുടെ ഉപകരണമാണെന്ന വിമര്‍ശനവുമായി ജോസ് കെ മാണി. തന്റെ രാഷ്ട്രീയ യജമാനന്‍മാരുടെ പ്രീതിക്കുവേണ്ടിയാണ് ഗവര്‍ണര്‍ വഴിവിട്ട നീക്കങ്ങള്‍ നടത്തുന്നതെന്ന് ജോസ് കെ മാണി പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രൂക്ഷവിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തിലാണ് ജോസ് കെ മാണിയുടെ പ്രതികരണം. (jose k mani against governor arif muhammed khan)

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ഗവര്‍ണര്‍ പരസ്യമായി വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ വിമര്‍ശനങ്ങള്‍. ആര്‍എസ്എസ് നോമിനിയെ നിയമിച്ചുവെന്ന ആരോപണം തെളിയിച്ചാല്‍ രാജിവെക്കാമെന്നാണ് ഗവര്‍ണറുടെ വെല്ലുവിളി. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടുവെന്ന് ആരോപണമുണ്ടല്ലോ. അതിലെ ആള്‍ക്കാര്‍ പുസ്തകങ്ങള്‍ വരെ ഇറക്കുന്നു. സ്വര്‍ണക്കടത്തു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇടപെടല്‍ അടക്കമുള്ള വിഷയങ്ങള്‍ താന്‍ പരിശോധിക്കുന്നുണ്ട്. എം.ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്തിനായിരുന്നു?… സ്വപ്നയ്ക്ക് ജോലി ലഭിച്ചത് എങ്ങനെയാണ്. സ്വപ്നയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലുകളെ കുറിച്ചും പരാമര്‍ശിച്ച ഗവര്‍ണര്‍ ക്രമക്കേടുകള്‍ എവിടെ കണ്ടാലും ഇടപെടുമെന്നും പറഞ്ഞു.

Read Also: ‘ഗവര്‍ണര്‍ അജണ്ട നിശ്ചയിക്കുന്നത് ആര്‍എസ്എസ് കേന്ദ്രത്തില്‍ പോയശേഷം’; ആഞ്ഞടിച്ച് മന്ത്രി ആര്‍ ബിന്ദു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവും ഇന്ന് രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ബിജെപിയുടെ തീരുമാനങ്ങള്‍ ഒളിച്ചുകടത്തുകയാണെന്ന് മന്ത്രി ആരോപിച്ചു. ആര്‍എസ്എസ് കേന്ദ്രത്തില്‍ പോയശേഷമാണ് ഗവര്‍ണര്‍ അജണ്ട നിശ്ചയിക്കുന്നത്. സര്‍വകലാശാലകളെ നാഥനില്ലാ കളരിയാക്കി മാറ്റാനാണ് ചാന്‍സിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി ആഞ്ഞടിച്ചു.

Story Highlights: jose k mani against governor arif muhammed khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here