മ്യൂസിയത്തിലെ ആക്രമണത്തിന് ശേഷം സന്തോഷ് രക്ഷപെടുന്ന നിർണായക ദ്യശ്യങ്ങൾ ട്വന്റിഫോറിന്

മ്യൂസിയത്തെ ലൈംഗിക അതിക്രമ കേസിൽ പ്രതിയായ സന്തോഷിനെതിരെയുള്ള പുതിയ പരാതിയിലെ പെൺകുട്ടി സന്തോഷിനെ തിരിച്ചറിഞ്ഞു. ഇന്നലെ പേരൂർക്കട സ്റ്റേഷനിലെത്തി നേരിട്ട് കണ്ടാണ് തന്നെ ആക്രമിച്ചയാൾക്ക് സന്തോഷുമായി സാമ്യമുണ്ടെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞത്. മറ്റു തെളിവുകൾ കൂടി സ്ഥിരീകരിച്ചിട്ട് മാത്രമേ അറസ്റ്റിലേക്ക് കടക്കുകയുള്ളുവെന്ന് പോലീസ് അറിയിച്ചു. മ്യൂസിയത്തിലെ ആക്രമണത്തിന് ശേഷം സന്തോഷ് രക്ഷപെടുന്ന നിർണ്ണായക ദ്യശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ( museum case crucial cctv visuals )
കുറവൻകോണത്ത് വീട്ടിൽ അതിക്രമം നടത്തുകയും മ്യൂസിയത്ത് വനിതാ ഡോക്ടറെ ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സന്തോഷിന്റെ ദ്യശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ പരാതി പോലീസിന് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ വിട്ടിൽ കയറി ലൈംഗികമായി അതിക്രമിച്ചുവെന്നായിരുന്നു പരാതി. അന്ന് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല.പരാതിക്കാരിയായ പെൺകുട്ടി ഇന്നലെ സ്റ്റേഷനിലെത്തി സന്തോഷിനെ നേരിൽ കണ്ടു. തന്നെ ആക്രമിച്ചയാൾക്ക് സന്തോഷുമായി സാമ്യമുണ്ടെന്ന് പെൺകുട്ടി പോലീസിനെ അറിയിച്ചു.
സംഭവ സമയം സന്തോഷ് ആ പരിസരത്തുണ്ടായിരുന്നോ എന്ന് കണ്ടെത്താൻ പോലീസ് ടവർ ലൊക്കേഷൻ പരിശോധന ആരംഭിച്ചു.മുൻപ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്റെ വിരലടയാളവും ഫോറൻസിക് പരിശോധനയ്ക്കയച്ചു. സിഡിആറും ഫോറൻസിക് ഫലവും സ്ഥിരീകരിച്ചാൽ അറസ്റ്റിലേക് കടക്കുമെന്ന് പോലീസ് അറിയിച്ചു. അതിനിടെ മ്യൂസിയത്തിലെ ലൈംഗിക അതിക്രമത്തിൽ സന്തോഷിന് കുരുക്കായ നിർണായക സിസിടിവി ദ്യശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.
ആക്രമണത്തിന് ശേഷം ഇയാൾ രക്ഷപെടുന്നതാണ് ദൃശ്യത്തിലുള്ളത്. വാഹനത്തിന് അടുത്തേക്കാണ് ഇയാൾ ഓടുന്നത്.മ്യൂസിയത്തിൽ ഒളിച്ചിരുന്ന ശേഷം വനിത ഡോക്ടർ പോയെന്നു ഉറപ്പിച്ചിട്ടാണ് ഇയാൾ പുറത്തിറങ്ങിയത്.
Story Highlights: museum case crucial cctv visuals
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here