‘വീട്ടിൽ അതിക്രമിച്ച് കയറി തന്നെയും കടന്നുപിടിച്ചു’; വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതിക്കെതിരെ പെൺകുട്ടി

തിരുവനന്തപുരത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി സന്തോഷിനെതിരെ പുതിയ പരാതി. വീട്ടിൽ അതിക്രമിച്ച് കയറി തന്നെ കടന്നുപിടിച്ചെന്ന് പെൺകുട്ടി മൊഴി നൽകി. ഇന്നലെ പേരൂർക്കട സ്റ്റേഷനിലെത്തി പെൺകുട്ടി സന്തോഷിനെ തിരിച്ചറിഞ്ഞു. അതേസമയം മ്യൂസിയത്തിലെ ആക്രമണത്തിന് ശേഷം സന്തോഷ് രക്ഷപെടുന്ന നിർണ്ണായക ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. ( assaulting female doctor girls Complaint against accused ).
കുറവൻകോണത്ത് വീട്ടിൽ അതിക്രമം നടത്തുകയും മ്യൂസിയത്ത് വനിതാ ഡോക്ടറെ
ലൈംഗികമായി ആക്രമിക്കുകയും ചെയ്ത സന്തോഷിന്റെ ദ്യശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ പരാതി പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിയെ വിട്ടിൽ കയറി ലൈംഗികമായി അതിക്രമിച്ചുവെന്നായിരുന്നു പരാതി. അന്ന് കേസെടുത്തെങ്കിലും പ്രതിയെ പിടികൂടിയിരുന്നില്ല. പരാതിക്കാരിയായ പെൺകുട്ടി ഇന്നലെ സ്റ്റേഷനിലെത്തി സന്തോഷിനെ നേരിൽ കണ്ടു.
Read Also: വനിതാ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയത് കുറവൻകോണത്ത് അതിക്രമിച്ചുകയറിയ പ്രതിയെന്ന് സ്ഥിരീകരണം
തന്നെ ആക്രമിച്ചയാൾ സന്തോഷാണെന്നു പെൺകുട്ടി സ്ഥിരീകരിച്ചു. മുൻപ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് ശേഖരിച്ച വിരലടയാളവും സന്തോഷിന്റെ വിരലടയാളവും ഒന്നാണെന്ന് ഫോറൻസിക് പരിശോധനയിലും സ്ഥിരീകരിച്ചു. ഇതോടെ സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്താനുള്ള നീക്കം പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവ സമയം സന്തോഷ് ആ പരിസരത്തുണ്ടായിരുന്നോ എന്ന് കണ്ടെത്താൻ പൊലീസ് ടവർ ലൊക്കേഷൻ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. അതിനിടെ മ്യൂസിയത്തെ ലൈംഗിക അതിക്രമത്തിൽ സന്തോഷിനു കുരുക്കായ നിർണ്ണായക CCTV ദ്യശ്യങ്ങൾ 24 ന് ലഭിച്ചു.
Story Highlights: assaulting female doctor girls Complaint against accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here