കെ. സുധാകരൻ ബി.ജെ.പിയുമായി രഹസ്യ ചർച്ച നടത്തി, സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്നാണോ എ.ഐ.സി.സിയുടെയും നിലപാട്; സിപിഐഎം

സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന കെപിസിസി അധ്യക്ഷൻ കെ. സുധാകരന്റെ പ്രസ്‌താവനയെ സംബന്ധിച്ച് കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. നേരത്തെ തന്നെ ബി.ജെ.പിയുമായി രഹസ്യ ചർച്ച നടത്തിയ കെ. സുധാകരനാണ് ഇപ്പോൾ ആർ.എസ്.എസിന്റെ ഉള്ളിലിരിപ്പ് പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. ( CPIM against K. Sudhakaran kpcc ).
Read Also: മുഖ്യമന്ത്രിക്കും മകൾക്കും എതിരായ സ്വപ്‌നയുടെ പത്മവ്യൂഹത്തിലെ വെളിപ്പെടുത്തലുകൾ അന്വേഷിക്കണം: കെ. സുധാകരൻ
ഭൂരിപക്ഷമുള്ള സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടുന്നതുമായി ബന്ധപ്പെട്ട് എസ്.ആർ ബൊമ്മെ കേസിൽ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി പോലും മനസ്സിലാക്കാതെ സംഘപരിവാറിന് കുഴലൂത്ത് നടത്തുകയാണ് കെ.പി.സി.സി പ്രസിഡന്റ്. ബി.ജെ.പി വിരുദ്ധ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്തുന്നതിന് കേന്ദ്ര സർക്കാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കെ.പി.സി.സി പ്രസിഡന്റ് തന്നെ ഇത്തരമൊരു നിലപാട് സ്വീകരിച്ച് രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാന സർക്കാരിനെ പിരിച്ചുവിടണമെന്ന സുധാകരന്റെ പ്രസ്‌താവന സംസ്ഥാന സർക്കാരിനെതിരെ സംഘപരിവാറുമായുള്ള ഗൂഢാലോചനയുടെ തെളിവ് കൂടിയാണെന്ന് സെക്രട്ടറിയേറ്റ് പ്രസ്‌താവനയിൽ പറഞ്ഞു.
Story Highlights: CPIM against K. Sudhakaran kpcc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here