Advertisement

പാറശാല ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയ്ക്കായി കസ്റ്റഡി അപേക്ഷ ഇന്ന് സമര്‍പ്പിക്കും

November 4, 2022
Google News 2 minutes Read
custody application for Greeshma will be submit today

തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസ് പ്രതി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ഇന്ന് അന്വേഷണ സംഘം അപേക്ഷ സമര്‍പ്പിക്കും. നെയ്യാറ്റിന്‍കര കോടതിയിലാണ് അപേക്ഷ നല്‍കുക. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിയുന്ന ഗ്രീഷ്മയെ കസ്റ്റഡിയില്‍ ലഭിച്ചാലുടന്‍ തെളിവെടുപ്പ് നടത്താനാണ് തീരുമാനം.

ഗ്രീഷ്മയുടെ കൂട്ടുപ്രതികളായ മാതാവ് സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരുടെ കസ്റ്റഡി അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ ജെ ജോണിനോട് ഇന്ന് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ പ്രതികളെ ഹാജരാക്കുമ്പോള്‍ അന്വേഷണ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നില്ല.

Read Also: ഷാരോണ്‍ വധക്കേസ്: കഷായം വാങ്ങിയ ആയുര്‍വേദ ആശുപത്രിയില്‍ ഗ്രീഷ്മയുടെ അമ്മയുമായി തെളിവെടുപ്പ്

കേസ് തമിഴ്‌നാടിന് കൈമാറണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനോട് ഉപദേശം തേടിയേക്കും. കേരള പൊലീസ് കേസ് അന്വേഷണം നടത്തുന്നതില്‍ തടസമില്ലെന്നാണ് നിലവില്‍ ലഭിച്ച നിയമോപദേശം. എന്നാല്‍ കേസിന്റെ വിചാരണ സമയത്ത് തിരിച്ചടിയാകുമോ എന്ന ആശങ്കയും അന്വേഷണ സംഘത്തിനുണ്ട്.

Story Highlights: custody application for Greeshma will be submit today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here