Advertisement

ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക് മോഷണം; ഒന്നാം പ്രതിക്ക് 5 വർഷവും രണ്ടാം പ്രതിക്ക് 3 വർഷവും തടവ്

November 4, 2022
2 minutes Read
INS Vikrant hard disk theft

കൊച്ചി കപ്പൽ നിർമാണശാലയിൽ നിന്ന് ഹാർഡ് ഡിസ്ക് മോഷണം പോയ കേസിൽ ഒന്നാം പ്രതിക്ക് അഞ്ചു വർഷവും രണ്ടാം പ്രതിക്ക് മൂന്ന് വർഷവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എൻഐഎ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 സെപ്റ്റംബറിലാണ് കൊച്ചി ഷിപ്പ് യാർഡിലെ ഐ.എൻ.എസ് വിക്രാന്തിലെ ഹാർഡ് ഡിസ്‌ക് മോഷണം പോയത്. ( INS Vikrant hard disk theft ).

നിർമാണത്തിലിരുന്ന ഐഎൻസ് വിക്രാന്ത് വിമാനവാഹിനി കപ്പലിൽ നിന്നാണ് ഹാർഡ് ഡിസ്ക് അടക്കമുള്ള സാധനങ്ങൾ 2019 ൽ മോഷണം പോവുന്നത്. ട്രയൽ അടിസ്ഥാനത്തിൽ വിമാനവാഹിനി കപ്പലിൽ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജുമെന്റ് സിസ്റ്റം പ്രവർത്തിപ്പിച്ചതിന് ശേഷമായിരുന്നു മോഷണം ശ്രദ്ധയിൽപ്പെടുന്നത്.

Read Also: ഐ.എൻ.എസ് വിക്രാന്തിന്റെ നിർമ്മാണം തുടങ്ങിയത് ഞാൻ പ്രതിരോധ മന്ത്രിയായിരുന്നപ്പോൾ; എ.കെ ആന്റണി

മൂന്ന് പ്രോസസറുകൾ, മൂന്ന് ഹാർഡ് ഡിസ്കുകൾ കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളുടെ ആറ് റാമുകൾ എന്നിവ കാണാതായി. എൻഐഎ കേസേറ്റെടുത്തതോടെ കേരള പൊലീസിന്റെ സഹായത്തോടെ അയ്യായിരത്തിലധികം പേരുടെ വിരലടയാളം പരിശോധിച്ചു.

ഇതിനിടെയാണ് രണ്ട് അതിഥി തൊഴിലാളികളെ ബീഹാറിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത്. ഒരാൾ ബിഹാർ സ്വദേശിയും മറ്റൊരാൾ രാജസ്ഥാൻ സ്വദേശിയുമാണ്. കപ്പലിലെ പെയിന്റിങ് തൊഴിലാളികളായിരുന്നു ഇരുവരും. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ പ്രതികാരമായിട്ടാണ് മോഷണമെന്നായിരുന്നു എൻ.ഐ.എ നിഗമനം.

Story Highlights: INS Vikrant hard disk theft

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top