Advertisement

മിമിക്രിയിൽ മാത്രമല്ല, ചിത്രകലയിലും നമ്പർവണ്ണാണ് കോട്ടയം നസീർ!; വൈറലായി ചിത്രങ്ങൾ

November 4, 2022
Google News 2 minutes Read
Kottayam Nazeer with viral pictures

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വ്യത്യസ്ത സാനിധ്യമായി കോട്ടയം നസീർ. ആ​ർ​ട്ട്​ ഓ​ഫ്​ മൈ ​ഹാ​ർ​ട്ട് എന്ന പേരിൽ താൻ വരച്ച ചിത്രങ്ങളും പുസ്തകവുമായാണ് കോട്ടയം നസീർ പുസ്തകമേളയിൽ താരമാവുന്നത്. ( Kottayam Nazeer with viral pictures ).

ഷാർജ പുസ്തകമേളയിലെ ഏഴാം നമ്പർ ഹാളിൽ നിറങ്ങളുടെ മായാലോകമൊരുക്കി മലയാളിയുടെ ഇഷ്ട കലകാരൻ വിസ്മയിപ്പിക്കുകയാണ്. മിമിക്രിയിൽ മാത്രമല്ല ചിത്രകലയിലും താൻ നമ്പർവണാണെന്ന് തെളിയിക്കുയാണ് കോട്ടയം നസീർ. ആ​ർ​ട്ട്​ ഓ​ഫ്​ മൈ ​ഹാ​ർ​ട്ട്​’ എ​ന്ന പേ​രി​ൽ താൻ വരച്ച വ്യത്യസ്തങ്ങളായ 30 ചിത്രങ്ങളാണ് ഇവിടെ പ്രദർശനത്തിനെത്തിച്ചിരിക്കുന്നത്.

Read Also: ‘സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല’: പൃഥ്വിരാജ്

പെ​ൻ​സി​ൽ വ​ര, ജ​ല​ച്ചാ​യം, അ​ക്ര​ലി​ക്​ തു​ട​ങ്ങി​യവയിൽ തീർത്ത ചിത്രങ്ങൾക്ക് പുറമേ ​നസീർ വരച്ച 52 ചി​ത്ര​ങ്ങ​ള​ട​ങ്ങി​യ പു​സ്ത​ക​വും ഇ​വി​ടെ വി​ൽ​പ​ന​ക്കായി എത്തിച്ചിട്ടുണ്ട്.ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇത്തരമൊരു ചിത്ര പ്രദർശനം നടത്തുന്ന ആദ്യ കലാകാരനായതിൽ ഏറെ സന്തോഷമുണ്ടെന്ന് നസീർ പറഞ്ഞു.

പു​സ്ത​കോ​ത്സ​വ​ത്തി​ലെ ഏ​ഴാം ന​മ്പ​ർ ഹാ​ളി​ൽ ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ നാ​ദി​ർ​ഷ​യാ​ണ്​ ചി​ത്ര​പ്ര​ദ​ർ​ശ​നം ഉ​ദ്​​ഘാ​ട​നം ചെ​യ്ത​ത്. കോട്ടയം നസീറിന്റെ വളർച്ചയിൽ സുഹൃത്തെന്ന നിലയിൽ അഭിമാനം തോന്നുന്നുവെന്ന് നാദിർഷ പറഞ്ഞു.

Story Highlights: Kottayam Nazeer with viral pictures

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here