‘സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല’: പൃഥ്വിരാജ്

കോട്ടയം നസീർ സംവിധായകനാകുന്നുവെന്ന സൂചന നൽകി പൃഥ്വിരാജ്. കലാഭവൻ ഷാജോൺ സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ സിനിമയുടെ ഗെറ്റ് ടുഗെതർ ചടങ്ങിൽ പൃഥ്വിരാജ് നടത്തിയ പ്രസംഗമാണ് ഇതിന് കാരണമായിരിക്കുന്നത്. തന്നെ അത്രമാത്രം സർപ്രൈസ് ചെയ്ത സ്‌ക്രിപ്റ്റുകളിൽ ഒന്നായിരുന്നു കോട്ടയം നസീർ പറഞ്ഞ തിരക്കഥയെന്ന് പൃഥ്വി ചടങ്ങിൽ പറഞ്ഞു. നസീറിനെ കണ്ടാൽ അങ്ങനെയൊരു സ്‌ക്രിപ്റ്റ് എഴുതാൻ പറ്റുമെന്ന് തോന്നുന്നില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. കോട്ടയം നസീർ വേദിയിൽ ഇരിക്കെയാണ് പൃഥ്വിരാജ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
Read Also: ‘സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ല’: പൃഥ്വിരാജ്
മിമിക്രി രംഗത്ത് നിന്നും കടന്നുവരുന്ന താരങ്ങൾ ആദ്യമായി സംവിധാനം ചെയ്യുമ്പോൾ അത് തന്നെവച്ച് ചെയ്യണമെന്ന് എന്തെങ്കിലും നിബന്ധന ഉണ്ടെന്ന് തോന്നുന്നതായി പൃഥ്വിരാജ് പറഞ്ഞു. നാദിർഷ ആദ്യം സംവിധാനം ചെയ്ത സിനിമയിൽ നായകനായത് താനും ചേട്ടനും ജയസൂര്യയായിരുന്നു. ഈ സിനിമയിൽ ഷാജോൺ ചേട്ടൻ. ഇപ്പോ കോട്ടയം നസീർ ചേട്ടൻ ഒരു സ്‌ക്രിപ്റ്റ് തന്നിട്ടുണ്ട്. സത്യം പറഞ്ഞാൽ ചേട്ടനെ കണ്ടാൽ അങ്ങനൊരു സ്‌ക്രിപ്റ്റ് എഴുതുമെന്ന് തോന്നില്ലെന്ന് പൃഥ്വിരാജ് പറഞ്ഞു.
Read also:‘ഇപ്പോഴും മലയാള സിനിമ വേണ്ട വിധത്തിൽ ഉപയോഗിച്ചിട്ടില്ലാത്ത വ്യക്തിയാണ് ഇന്ദ്രജിത്ത്’ : പൃഥ്വിരാജ്
കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ബ്രദേഴ്‌സ് ഡേ. പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരാണ് നായികമാർ. ലിസ്റ്റിൻ സ്റ്റീഫൻ നിർമമ്മിക്കുന്ന ചിത്രത്തിൽ ലാൽ, ധർമജൻ ബോൽഗാട്ടി തുടങ്ങിയവരും പ്രധാന റോളുകളിൽ എത്തുന്നു. തമിഴ് നടൻ ധനുഷ് മലയാളത്തിൽ ആദ്യമായി പാടുന്നു എന്ന പ്രത്യേകതയും ബ്രദേഴ്‌സ് ഡേക്ക് ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here