Advertisement

റാഷിദിന്റെ പോരാട്ടം പാഴായി, അഫ്ഗാനെ നാല് റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ; അയർലൻഡിനെ വീഴ്ത്തി ന്യൂസീലൻഡ് സെമിയിൽ

November 4, 2022
2 minutes Read

ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയ്‌ക്കെതിരെ വിജയത്തോളം പോന്ന തോൽവിയുമായി അഫ്ഗാനിസ്താൻ. 169 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാൻ പോരാട്ടം 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സില്‍ അവസാനിച്ചു. സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാന്‍ അനായാസം വിജയിക്കുമോ എന്ന് തോന്നിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സെന്ന നിലയിലായിരുന്നു അഫ്ഗാൻ. പിന്നീട് മൂന്ന് വിക്കറ്റുകള്‍ പിഴുത ഓസീസ് അഫ്ഗാനെ സമ്മര്‍ദ്ദത്തിലാക്കി. സ്‌കോര്‍ 103 ല്‍ നില്‍ക്കെ അവര്‍ക്ക് ആറാം വിക്കറ്റും നഷ്ടമായി.

പിന്നീട് ക്രീസിലെത്തിയ റാഷിദ് ഖാൻ നിലവിലെ ചാമ്പ്യന്മാരെ വിറപ്പിച്ചു. വെറും 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും സഹിതം റാഷിദ് 48 റണ്‍സ്. ഓസ്‌ട്രേലിയ തോൽവി ഉറപ്പിച്ച സമയം, അവസാന ഓവർ എറിഞ്ഞ മാർക്കസ് സ്റ്റോയിനിസ് 4 റൺസ് അകലെ അഫ്ഗാൻ ജയം തടഞ്ഞു നിർത്തി. മത്സരം ജയിച്ചെങ്കിലും നാളെ ഇംഗ്ലണ്ട് ശ്രീലങ്കയെ വീഴ്ത്തിയാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ പുറത്താകും.

അതേമയം സൂപ്പർ 12 റൗണ്ടിലെ അവസാന പോരാട്ടത്തിൽ അയർലൻഡിനെ കീഴടക്കി ന്യൂസീലൻഡ് സെമി ഫൈനലിലെത്തി. അയർലൻഡിനെതിരെ 35 റൺസിനാണു കിവീസിന്റെ വിജയം. ന്യൂസീലൻഡ് ഉയർത്തിയ 186 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അയർലൻഡിന് 9 വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുക്കാനേ സാധിച്ചുള്ളൂ. ജയത്തോടെ ഒന്നാം ഗ്രൂപ്പിൽ ഏഴു പോയിന്റുമായി ന്യൂസീലൻഡ് സെമിയിതെത്തി.

Story Highlights: world cup: new zealand vs ireland – Australia vs Afganisthan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top