Advertisement

ഗവർണറുടെ നടപടികൾ ബാലിശം: പി.കെ.കുഞ്ഞാലിക്കുട്ടി

November 4, 2022
2 minutes Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടികൾ ബാലിശമെന്ന് മുസ്ലീം ലീ​ഗ് പി.കെ.കുഞ്ഞാലിക്കുട്ടി. സർക്കാരിന്റെ ദൈനം ദിന പ്രവർത്തനങ്ങളെ ബാധിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങളിൽ ചർച്ച നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു ( p k kunhalikutty against the Governor ).

ജനങ്ങൾക്ക് ഈ നാടകം മടുത്തു. ഗവർണർ പ്രവർത്തിക്കേണ്ട രീതിയുണ്ട്. ഒരു വിലയുമില്ലാത്ത വിവാദം ആണ് ഇപ്പോൾ നടക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രം​ഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്ത് നല്‍കി. വിദേശയാത്രയ്ക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നാണ് ഗവര്‍ണറുടെ പരാതി. ഭരണചുമതലകള്‍ അറിയിച്ചില്ലെന്നും കത്തില്‍ ആരോപണമുണ്ട്. കത്തിന്റെ പകര്‍പ്പ് പ്രധാനമന്ത്രിക്ക് നല്‍കി. ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടാനാണ് സാധ്യത.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

രാജ്ഭവനെ ഒരു കാര്യവും അറിയിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണമാണ് ഗവര്‍ണര്‍ മുന്നോട്ടുവയ്ക്കുന്നത്. വിദേശയാത്രകള്‍ സംബന്ധിച്ചും ഭരണചുമതലകളുടെ പുനക്രമീകരണവും രാജ്ഭവനെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. ഭരണം എങ്ങനെ പോകുന്നുവെന്നതും പകരം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളെ കുറിച്ചും രാജ്ഭവനില്‍ നിന്ന് സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നു.

വിദേശയാത്രകള്‍ക്ക് കേന്ദ്രസര്‍ക്കാരില്‍ നിന്ന് അനുവാദം വാങ്ങിയിട്ടുണ്ടോ എന്നും രാജ്ഭവന് അറിവില്ല. മന്ത്രിമാരും വിദേശയാത്ര നടത്തുന്നത് മറച്ചുവയ്ക്കുന്നുവെന്നും ഇതിനെല്ലാം ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാണിക്കുന്നു. കത്ത് രാഷ്ട്രപതി പരിഗണിക്കുന്നതോടെ എന്തായിരിക്കും തുടര്‍ചലനങ്ങള്‍ എന്നത് നിര്‍ണായകമാകും. രാജ്ഭവനെ നോക്കുകുത്തിയാക്കുന്നുവെന്നും ഭരണനിര്‍വഹണം അപ്പപ്പോള്‍ അറിയിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു. മുഖ്യമന്ത്രി കീഴ് വഴക്കങ്ങള്‍ ലംഘിച്ചുവെന്ന ഗുരുതര ആരോപണവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിക്കുന്നു.

Story Highlights: p k kunhalikutty against the Governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top