ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു

ശിവസേനാ നേതാവ് സുധീര്‍ സൂരി വെടിയേറ്റു മരിച്ചു. പഞ്ചാബിലെ അമൃത്സറില്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കുന്നതിനിടെയാണ് സൂരിക്കെതിരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം.
അമൃത്സറിലെ ഗോപാൽ മന്ദിറിന് മുന്നിൽ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കുമ്പോഴാണ് സുധീർ സൂരിക്ക് നേരെ വെടിവപ്പ് ഉണ്ടായത്. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ സൂരിക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പൊലീസിന്റയും പതിനെട്ടു അംഗ രക്ഷകന്മാരുടെയും സാന്നിധ്യത്തിലായിരുന്നു വെടിവയ്പ്പ്.
അഞ്ച് തവണയോളം അക്രമി സുധീർ സൂരിക്ക് നേരെ വെടിയുതിർത്തു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നാലെ നാലംഗ സംഘം ഒരു വാഹനത്തിൽ രക്ഷപ്പെട്ടുവെന്ന് വൃത്തങ്ങൾ അറിയിച്ചു. സൂരിയുടെ വിദ്വേഷ പ്രസംഗങ്ങള്‍ നേരത്തെ വിവാദമായിരുന്നു.
Story Highlights: Sudhir Suri Shot Dead On Amritsar
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!