ചാടിക്കോ എന്ന് തെറ്റായി കേട്ടു; 150 അടി താഴ്ചയിലേക്ക് പതിച്ച് ബംഗീ ജംപര്‍ക്ക് ദാരുണാന്ത്യം

പരിശീലകന്റെ നിര്‍ദേശം തെറ്റായി കേട്ടതിനെത്തുടര്‍ന്ന് ബംഗീ ജംപര്‍ക്ക് ദാരുണാന്ത്യം. ചാടിക്കോ എന്ന് പരിശീലകന്‍ പറയുന്നതായി തെറ്റായി കേട്ടതിനെത്തുടര്‍ന്ന് യുവതി 150 അടി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊളംബിയയിലാണ് സംഭവം നടന്നത്. യെസനിയ മൊറാലിസ് എന്ന 25 വയസുകാരിയാണ് മരിച്ചത്. (Tragic bungee jumper leapt 150ft to her death)
ചാടിക്കോ എന്ന് പരിശീലകന്‍ യെസനിയയുടെ ആണ്‍ സുഹൃത്തിനോട് പറഞ്ഞത് തന്നോടാണെന്ന് തെറ്റിദ്ധരിച്ച് യുവതി 150 അടി താഴ്ചയിലേക്ക് എടുത്ത് ചാടുകയായിരുന്നു. ശരീരത്തില്‍ ബംഗീ കോര്‍ഡ് ഘടിപ്പിക്കുന്നതിന് മുന്‍പേ ചാടിയതിനാലാണ് അപകടം സംഭവിച്ചത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ബംഗീ ജംപ് പരീക്ഷിക്കാനായി യെസനിയ ആണ്‍ സുഹൃത്തിനൊപ്പമാണ് എത്തിയത്. ഇരുവരും ചാടാന്‍ തയാറാകുകയായിരുന്നു. എന്നാല്‍ ആദ്യം സുരക്ഷാസംവിധാനങ്ങള്‍ ശരീരത്തില്‍ ധരിച്ചത് യുവതിയുടെ സുഹൃത്തായിരുന്നു. ചാടിക്കോ എന്ന് ഇയാളോട് ബംഗീ ജംപിംഗ് പരിശീലകന്‍ പറഞ്ഞത് തന്നോടെന്ന് തെറ്റിദ്ധരിച്ചാണ് യുവതി എടുത്തുചാടിയത്.
Story Highlights: Tragic bungee jumper leapt 150ft to her death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here