ജയിലിനുള്ളില്‍ ഭയങ്കര കൊതുകെന്ന് അധോലോക കുറ്റവാളി; ഒരു കുപ്പി നിറയെ കൊതുകുകളുമായി കോടതിയിലെത്തി

ജയിലിനുള്ളിലെ കൊതുകുശല്യത്തിന്റെ രൂക്ഷത കോടതിയെ അറിയിക്കാനായി താന്‍ കൊന്ന കൊതുകുകളുമായി കോടതിയിലെത്തി അധോലോക കുറ്റവാളി ഇജാസ് ലക്ദാവാല. ഒരു കുപ്പി നിറയെ കൊതുകുകളുമായാണ് ഇയാള്‍ മുംബൈ സെഷന്‍സ് കോടതിയിലെത്തിയത്. (Undertrial gangster brings bottle of mosquitoes to court to seek nets in Taloja jail)
ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായിരുന്ന ഇജാസ് ലക്ദാവാല മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് ഉള്‍പ്പെടെ പ്രകാരമാണ് ജയിലില്‍ കഴിയുന്നത്. താനടക്കമുള്ള തടവുകാര്‍ ദിവസവും കൊതുകുമൂലം വലിയ ദുരിതമാണ് അനുഭവിക്കുന്നതെന്ന് താന്‍ കൊണ്ടുവന്ന കുപ്പി പ്രദര്‍ശിപ്പിച്ച് ഇജാസ് കോടതിയോട് പറഞ്ഞു. തടവുകാര്‍ക്ക് കൊതുകുവലകള്‍ അനുവദിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം. എന്നാല്‍ ഇജാസിന്റെ ഹര്‍ജി കോടതി തള്ളി.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
2020ല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ കൊതുകുവല ഉപയോഗിക്കുന്നതിന് തനിക്ക് അനുമതി ലഭിച്ചിരുന്നുവെന്ന് ഇജാസ് കോടതിയില്‍ ചൂണ്ടിക്കാട്ടി. പിന്നീട് മെയ് മാസത്തില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൊതുകുവല ഉപയോഗിക്കാനുള്ള അനുമതി തനിക്ക് നിഷേധിക്കപ്പെട്ടുവെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.
Story Highlights: Undertrial gangster brings bottle of mosquitoes to court to seek nets in Taloja jail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here