Advertisement

രക്ഷിതാവിന്റെ സ്ഥാനത്ത് കളക്ടർ; വിദ്യാഭ്യാസം മുടങ്ങിയ വിദ്യാർത്ഥിക്ക് പ്രവേശനം നേടിക്കൊടുത്തു

November 5, 2022
Google News 3 minutes Read

മാതാപിതാക്കളിൽ ഒരാൾ കൊവിഡ് ബാധിച്ചു മരിച്ച വിദ്യാർത്ഥിക്ക് ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനം ലഭിക്കാൻ രക്ഷിതാവിന്റെ സ്ഥാനത്ത് കളക്ടർ വി.ആർ. കൃഷ്ണതേജ. സർക്കാർ സ്ഥാപനമായ ചേർത്തല ഫുഡ്ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർത്ഥിയുടെ ആഗ്രഹപ്രകാരം എത്തി ഫുഡ് പ്രൊഡക്‌ഷൻ കോഴ്സിന് പ്രവേശനം നേടിക്കൊടുത്തു. കളക്ടർ ഒപ്പമിരുന്നാണ് പ്രവേശനമെടുത്തത്. ജീവിതച്ചെലവ് വഴിമുട്ടിയതോടെ വിദ്യാർത്ഥിക്ക് പഠനം നിർത്തേണ്ടി വന്നു. ഇതറിഞ്ഞാണ് കളക്ടർ ഇടപെട്ടത്.(alappuzha collector krishna teja helps student to get admission)

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

ജില്ലയുടെ പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി തുടങ്ങിയ ‘ വീ ആർ ഫോർ ആലപ്പി’ കൂട്ടായ്മയുടെ ഭാഗമായാണ് വിദ്യാർത്ഥിയുടെ പഠന അനുബന്ധ ചെലവ് നടത്തുക. കൊവിഡ് കാലത്ത് മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്കാണിപ്പോൾ കൂട്ടായ്മ പ്രഥമ പരിഗണന നൽകുന്നത്. ഇത്തരത്തിൽ ജില്ലയിൽ 273 കുട്ടികളാണുള്ളതെന്നും അവർക്കാവശ്യമായ വിദ്യാഭ്യാസം, ഉപജീവനം, ആരോഗ്യ സംരക്ഷണം, ചികിത്സ സഹായം തുടങ്ങിയ കാര്യങ്ങളാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും കളക്ടർ അറിയിച്ചു.

Story Highlights: alappuzha collector krishna teja helps student to get admission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here