‘നടക്കുന്നത് വ്യാജപ്രചാരണം’, നാളെ പൊലീസിന് പരാതി നൽകും; ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ പൊലീസിന് നാളെ പരാതി നൽകുമെന്ന് മേയർ ആര്യ രാജേന്ദ്രൻ. തനിക്കെതിരെ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും നാളെ പൊലീസിൽ പരാതി നൽകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നു എന്ന് കാട്ടിയാണ് പരാതി നൽകുക. സിറ്റി പൊലീസ് കമ്മീഷണർക്കോ അല്ലെങ്കിൽ മ്യൂസിയം സ്റ്റേഷനിലോ നേരിട്ട് പരാതി നൽകുമെന്നും ആര്യ അറിയിച്ചു.(arya rajendran will complaint for controversial letter)
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
കത്ത് പ്രചരിക്കുന്നത് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഇങ്ങനെയൊരു കത്ത് മേയറോ മേയറുടെ ഓഫീസോ നൽകിയിട്ടില്ല. ഇത്തരമൊരു പതിവില്ലെന്നും മേയർ സ്ഥലത്തില്ലാത്ത ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നതെന്നും മേയർ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നഗരസഭയെയും മേയറെയും ഇകഴ്ത്താനുള്ള ശ്രമം നേരത്തെയും നടന്നിരുന്നു. അതൊക്കെ പരാജയപ്പെട്ടപ്പോഴാണ് പുതിയ ആരോപണം ഉയർന്നതെന്നും നിയമ നടപടി സ്വീകരിക്കുമെന്നും അവർ അറിയിച്ചിരുന്നു.
Story Highlights: arya rajendran will complaint for controversial letter
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here