Advertisement

കെ.എസ്.ആർ.ടി.സി ബസിൽ ഗണപതി വിഗ്രഹം കണ്ടെത്തി; സംഭവം എറണാകുളത്ത്

November 5, 2022
Google News 2 minutes Read
Ganesha idol found in KSRTC bus

കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ ഗണപതി വിഗ്രഹം കണ്ടെത്തി. എറണാകുളം ജില്ലയിലെ പറവൂരിലാണ് സംഭവം. സ്റ്റാന്റിൽ ബസ് നിർത്തിയിട്ടപ്പോഴാണ് വിഗ്രഹം കണ്ടത്. ബസിനടിയിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു വിഗ്രഹം. ( Ganesha idol found in KSRTC bus ).

Read Also: കാട്ടാക്കട മർദ്ദനം: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിക്കുന്നു-കെ.എസ്.ആർ.ടി.സി

എറണാകുളത്തു നിന്നും ഗുരുവായൂർക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് സംഭവം.വിഗ്രഹത്തിന് ഏകദേശം ഏഴ് കിലോ ഭാരമുണ്ട്. ആരാണ് വിഗ്രഹം ബസിൽ കൊണ്ടുവച്ചതെന്ന് വ്യക്തമല്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Story Highlights: Ganesha idol found in KSRTC bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here