Advertisement

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ

November 5, 2022
Google News 2 minutes Read
governor arif muhammed khan kochi

സർക്കാർ ഗവർണർ പോരിനിടെ ഗവർണർ ആരിഫ്മുഹമ്മദ് ഖാൻ ഇന്നും നാളെയും കൊച്ചിയിൽ. രണ്ട് ദിവസങ്ങളിലായി വിവിധ പരിപാടികളിൽ പങ്കെടുക്കും. ( governor arif muhammed khan kochi )

ഇന്ന് ഗവർണർക്ക് കാര്യമായ ഔദ്യോഗിക പരിപാടികൾ ഇല്ല. അതേസമയം സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസിനെ നിയമിച്ചതിനെതിരെ ഇടത് സംഘടനകളും സർക്കാരും എതിർപ്പ് അറിയിച്ച പശ്ചാത്തലത്തിൽ ഗവർണറുടെ മറുപടി നിർണായകമാണ്.

കഴിഞ്ഞ ദിവസം സെനറ്റ് ചേർന്ന് സെർച്ച്കമ്മിറ്റി യെ വച്ച ഗവർണറുടെ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു ഇക്കാര്യത്തിലും പ്രതികരണമുണ്ടായേക്കാം. വിസി മാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ ഗവർണർ സമയം നീട്ടി നൽകിയിരുന്നു. ഇക്കാര്യത്തിൽ തുടർ നടപടികൾ ഉണ്ടായേക്കും.

Story Highlights: governor arif muhammed khan kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here