ഷാരോൺ കൊലപാതക കേസ് പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ; കേസിൽ നിർണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെ

ഷാരോൺ കൊലപാതക കേസ് പ്രതി ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകർത്ത നിലയിൽ. പൊലീസ് സീൽ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസിൽ നിർണായക തെളിവെടുപ്പ് നടക്കേണ്ടത് ഇവിടെയാണ്. രാമവർമ്മൻ ചിറയിലെ വീട്ടിൽ പൊലീസ് സംഘം പരിശോധന നടത്തുകയാണ്. ( greeshma house seal broken )
കേസിൽ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവർമ്മൻ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടിൽ വച്ചാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തി നൽകിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങൾ ഇന്നലെ കോടതിയിൽ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികൾ ക്യാമറയിൽ പകർത്തണം എന്നുള്ള നിർദ്ദേശം നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നൽകിയത്.
ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീൽ വെച്ചത്.
Story Highlights: greeshma house seal broken
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here