അടിമുടി മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്സ്; ഇന്ന് ജയിച്ചേതീരൂ

ഇന്ത്യൻ സൂപ്പർ ലീഗിൽ മൂന്ന് തുടർ പരാജയങ്ങളുമായി കിതയ്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ഇറങ്ങുകയാണ്. 4 മത്സരങ്ങളിൽ കേവലം ഒരു വിജയം മാത്രമുള്ള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിക്കെതിരെ കളത്തിലിറങ്ങിയ ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ന് ഇറങ്ങുന്നത്. സന്ദീപ് സിംഗ്, നിഷു കുമാർ, റുയിവ ഹോർമിപാം, സൗരവ് മണ്ഡൽ, ഇവാൻ കലിയുഷ്നി എന്നിവർ ആദ്യ ഇലവനിൽ ഇടം നേടി. വിക്ടർ മോംഗിൽ, ഹർമൻജോത് ഖബ്ര, ജെസൽ കാർനീറോ, സഹൽ അബ്ദുൽ സമദ്, പുയ്തിയ എന്നിവർ ബെഞ്ചിലിരിക്കും.
സന്ദീപ്, നിഷു, ഹോർമിപാം എന്നിവർക്കൊപ്പം മാർകോ ലെസ്കോവിച് ആണ് പ്രതിരോധത്തിൽ. സൗരവ്, ജീക്സൺ, കലിയുഷ്നി എന്നിവർ മധ്യനിരയിലും രാഹുൽ, ലൂണ, ദിമിത്രോസ് എന്നിവർ ആക്രമണത്തിലും അണിനിരക്കും.
Story Highlights: kerala blasters northeast united team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here