Advertisement

‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ കോലിക്ക് പിറന്നാൾ ആശംസയുമായി പാക് താരം ഷാനവാസ് ദഹാനി

November 5, 2022
Google News 4 minutes Read

ഇന്ന് 34ാം പിറന്നാൾ ആഘോഷിക്കുന്ന മുൻ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് മുൻകൂറായി വ്യത്യസ്തമായ പിറന്നാൾ ആശംസ നേർന്നിരിക്കുകയാണ് പാകിസ്താൻ പേസർ ഷാനവാസ് ദഹാനി. ഇന്നലെ ആയിരുന്നു ദഹാനി ട്വിറ്ററിലൂടെ നേരത്തെ തന്നെ ആശംസ അറിയിച്ചത്. ലോകകപ്പിനായി ഓസ്‌ട്രേലിയയിൽ പാകിസ്താൻ ടീമിനൊപ്പമള്ള താരം കോലിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് പിറന്നാൾ ആശംസിച്ചിരിക്കുന്നത്.(pakistan pacer shahnawaz dahani wishes virat kohli on 34th birthday)

കോലിയെ ‘GOAT’ എന്നാണ് ഷാനവാസ് വിശേഷിപ്പിച്ചത്. ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ എന്നതിന്റെ ചുരുക്ക രൂപത്തിലുള്ള വിശേഷണമാണ് ഇന്ത്യയുടെ സൂപ്പർ താരത്തിന് പാക് താരം നൽകിയിരിക്കുന്നത്. ക്രിക്കറ്റിനെ ഇത്രയും സുന്ദരമാക്കിയ താരത്തിന് പിറന്നാൾ നേരുന്നതിനായി നവംബർ 5 വരെ കാത്തിരിക്കാൻ വയ്യെന്നാണ് ഷാനവാസ് കുറിച്ചത്. എല്ലാ ദിവസവും ആഘോഷിക്കാനും ലോകത്തെ രസിപ്പിക്കുന്നത് തുടരാനും പാക് താരം പിറന്നാൾ ആശംസ നേർന്നു.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

‘ക്രിക്കറ്റിനെ ഏറ്റവും മനോഹരമാക്കിയ കലാകാരൻറെ പിറന്നാളിന് ആശംസ നേരാൻ നവംബർ അഞ്ചാം തിയതിക്കായി കാത്തിരിക്കാനാവുന്നില്ല. ഗോട്ടിന് പിറന്നാളാശംസകൾ. നിങ്ങളുടെ ദിനം ആഘോഷിക്കുക, ലോകത്തെ ആനന്ദിപ്പിക്കുന്നത് തുടരുക’ എന്നാണ് ഷാനവാസ് ദഹാനിയുടെ ട്വീറ്റ്. ഈ ട്വീറ്റിന് ഇതിനകം ഏറെ ശ്രദ്ധേയമായ പ്രതികരണങ്ങൾ ആരാധകരുടെ ഭാഗത്തുനിന്ന് വന്നുകഴിഞ്ഞു.

Story Highlights: pakistan pacer shahnawaz dahani wishes virat kohli on 34th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here