Advertisement

കുരുന്നിനെ ചവിട്ടിയ സംഭവം; ബാലാവകാശ നിയമം കൂടുതൽ ശക്തമാക്കണോ?: ട്വന്റിഫോർ യുട്യൂബ് പോളിന്റെ ഫലമറിയാം

November 5, 2022
Google News 1 minute Read

തലശ്ശേരിയിൽ കാറിൽ ചാരിനിന്ന കുരുന്നിനെ ചവിട്ടിയ സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ ബാലാവകാശ നിയമം കൂടുതൽ ശക്തമാക്കണോ എന്ന വിഷയത്തിലെ ട്വന്റിഫോർ യൂട്യൂബ് പോളിന് മികച്ച പ്രേക്ഷക പ്രതികരണം. 10 മണിക്കൂറിൽ 48567 പേർ പങ്കെടുത്ത പോളിൽ 92 ശതമാനം പേരും ശക്തമാക്കണമെന്ന് അഭിപ്രായപ്പെട്ടു. വേണ്ട എന്ന് മൂന്ന് ശതമാനം പേർ വോട്ട് ചെയ്തപ്പോൾ 4 ശതമാനം പേർക്ക് അഭിപ്രായമില്ല.

നിയമം അല്ല അതിന്റെ കാവൽക്കാർ ആണ് ശക്തരാവേണ്ടതെന്ന് പോളിൽ പങ്കെടുത്ത ചില പ്രേക്ഷകർ അഭിപ്രായപ്പെട്ടു. നിയമം നടപ്പാക്കിയാലും ഇത്തരം ആളുകളുടെ മനസ് മാറണമെന്നാണ് മറ്റ് ചിലരുടെ അഭിപ്രായം. കൂടുതൽ ആളുകളും നിയമപാലകരിലേക്കാണ് വിരൽ ചൂണ്ടുന്നത്.

തലശേരിയിൽ കാറിൽ ചാരി നിന്നതിന്‌ ആറുവയസുകാരനെ ചവിട്ടിവീഴ്ത്തിയ മുഹമ്മദ് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കും. എൻഫോഴ്സ്മെൻറ് ആർടിഒയുടേതാണ് നടപടി. ലൈസൻസ്‌ റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നേരിട്ട്‌ ഹാജരായി ബോധിപ്പിക്കാൻ മുഹമ്മദ്‌ ഷിഹാദിന് നോട്ടീസ്‌ നൽകി. എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ എ സി ഷീബയാണ് കുട്ടിക്കെതിരായ അതിക്രമ കേസിലെ പ്രതിക്കെതിരെ നടപടിക്ക് നിർദ്ദേശം നൽകിയത്.

ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഇന്നലെ വൈകീട്ടാണ് ദാരുണ സംഭവമുണ്ടായത്. തന്റെ കാറിൽ ചവിട്ടിയെന്നാരോപിച്ചാണ് മുഹമ്മദ് ഷിനാദ് എന്ന പൊന്ന്യം സ്വദേശിയായ യുവാവ്, രാജസ്ഥാൻ സ്വദേശികളായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനായ ഗണേഷ് എന്ന കുഞ്ഞിനെ ചവിട്ടിത്തെറിപ്പിച്ചത്. കുട്ടിക്കെതിരെ മുഹമ്മദ് ഷിഹാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.

Story Highlights: twentyfour youtube poll

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here