Advertisement

ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റവുമായി ബിജെപി; ഏഴ് മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ വിജയം

November 6, 2022
Google News 3 minutes Read

വിവിധ സംസ്ഥാനങ്ങളിലെ ഏഴ് നിയോജക മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് നേട്ടം. ഏഴ് മണ്ഡലങ്ങളില്‍ നാല് മണ്ഡലങ്ങളില്‍ ബിജെപി വിജയിച്ചു. ഉത്തര്‍പ്രദേശിലെ ഗോല ഗോരഖ് നാഥ്, ഹരിയാനയിലെ അദംപുര്‍, ഒഡീഷയിലെ ധം നഗര്‍, ബിഹാറിലെ ഗോപാല്‍ഗഞ്ച് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ഗോല ഗോരഖ് നാഥ്, ധംനഗര്‍, ഗോപാല്‍ ഗഞ്ച് എന്നീ മണ്ഡലങ്ങള്‍ ബിജെപിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു.(by polls results bjp win 4 seats in various states)

തെലങ്കാനയിലെ മുനുഗോഡ് മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബിജെപിയും ടിആര്‍എസും തമ്മില്‍ നടക്കുന്ന പോരാട്ടത്തില്‍ ടിആര്‍എസ് ചെറിയ ലീഡോഡെ മുന്നിലാണ്.ബീഹാറിലെ മൊഖാമ മണ്ഡലത്തില്‍ ആര്‍ജെഡി വിജയിച്ചു. ആര്‍ജെഡിയുടെ സിറ്റിങ് സീറ്റായിരുന്നു.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഗോപാല്‍ ഗഞ്ചില്‍ ആര്‍ജെഡിയും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. അവസാന ലാപ്പില്‍ ചെറിയ വോട്ടുകള്‍ക്കാണ് ബിജെപി വിജയിച്ചത്.

മുംബൈയിലെ അന്ധേഹരി ഈസ്റ്റ് മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ശിവസേന ഉദ്ധവ് വിഭാഗമാണ് വിജയിച്ചത്. പ്രമുഖ പാര്‍ട്ടികളൊന്നും മത്സരത്തിനില്ലാതിരുന്ന ഈ മണ്ഡലത്തില്‍ വലിയ ഭൂരിപക്ഷത്തിനാണ് ഉദ്ധവ് പക്ഷം വിജയം നേടിയത്.

Story Highlights: by polls results bjp win 4 seats in various states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here