Advertisement

ബിജെപി നിയമവിഭാ​ഗം തലവനെതിരെ ലൈം​ഗിക പീഡന ആരോപണം; പരാതി നൽകി സഹപ്രവർത്തകൻ

November 6, 2022
Google News 2 minutes Read

ബിജെപി ബം​ഗാൾ ഘടകം നിയമവിഭാ​ഗം തലവൻ ലോകേനാഥ് ചാറ്റർജിക്കെതിരെ ബിജെപി ഐടി സെൽ അം​ഗമായ മനീഷ് ബിസ്സ പൊലീസിൽ പരാതി നൽകി. സിക്കിം യാത്രക്കിടെ ലോകേനാഥ് ചാറ്റർജി തന്നെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന് മനീഷ് ബിസ്സ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.(case registered against bengal bjp legal head)

പോസ്ത പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി സെക്ഷൻ 120ബി, 323,342,506(2). 295എ, 377, 511 വകുപ്പുകൾ പ്രകാരമാണ് ലോകേനാഥ് ചാറ്റർജി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്തത്.

Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്

ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദക്കും ബിസ്സ പരാതി നൽകിയിട്ടുണ്ട്. ലൈം​ഗിക പീഡനം എതിർത്തപ്പോൾ ലോകേനാഥ് ചാറ്റർജി തന്നെ ഭീഷണിപ്പെടുത്തിയതായും താമസസ്ഥലത്തുനിന്ന് പുറത്താക്കിയതായും പരാതിക്കാരൻ ആരോപിച്ചു.

കേസ് രജിസ്റ്റർ ചെയ്ത കൊൽക്കത്ത പൊലീസ്, പരാതിക്കാരന്റെ മൊഴിയെടുത്തു. സിക്കിം യാത്രക്കിടെയുണ്ടായ എല്ലാ സംഭവങ്ങളും വിവരിച്ച് ബിസ്സ കത്തെഴുതി. രാകേഷ് കുമാർ രാഹുൽ, ബിനോദ് സിങ് എന്നിവരാണ് മറ്റ് പ്രതികൾ.

Story Highlights: case registered against bengal bjp legal head

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here