Advertisement

ഡിക്ടറ്റീവ് ഉദ്യോഗസ്ഥർ ചമഞ്ഞ് പ്രവാസിയെ കൊള്ളയടിച്ചു; തട്ടിയെടുത്തത് ഒരു ലക്ഷത്തിലേറെ രൂപ

November 6, 2022
Google News 1 minute Read

ഡിക്ടറ്റീവ് ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധന നടത്തിയ തട്ടിപ്പുകാര്‍ പ്രവാസിയുടെ 600 ദിനാർ (ഒന്നര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) കൊള്ളയടിച്ചു. 41 വയസുള്ള പ്രവാസിയാണ് തട്ടിപ്പിന് ഇരയായത് സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. അൽ-ഖഷാനിയ്യ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്.

ഇയാള്‍ പാകിസ്ഥാന്‍ പൗരനാണെന്നാണ് റിപ്പോര്‍ട്ട് . അബ്ദാലിയില്‍ വച്ച് രണ്ട് പേരെ തന്നെ തടഞ്ഞു നിര്‍ത്തി ആദ്യം തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചുവെന്നും ഇത് കാണിക്കുന്നതിനായി പഴ്‍സ് പുറത്തെടുമ്പോള്‍ അത് തട്ടിയെടുത്ത് മുങ്ങുകയായിരുന്നുവെന്നാണ് പ്രവാസിയുടെ മൊഴി. തട്ടിപ്പുകാര്‍ രണ്ട് പേരും യുവാക്കളാണ്. ഒരാള്‍ സ്വദേശികളുടെ പരമ്പരാഗത വസ്ത്രത്തിലും മറ്റൊരാള്‍ സ്‍പോര്‍ട്സ് യൂണീഫോമിലും ആയിരുന്നുവെന്ന് തട്ടിപ്പിനിരയായ പ്രവാസി വ്യക്തമാക്കി.

Story Highlights: Expat Robbed In Kuwait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here