Advertisement

തനിക്ക് വെടിയേറ്റ സ്ഥലത്തു നിന്ന് ലോങ് മാർച്ച് പുനരാരംഭിക്കും; ഇമ്രാൻ ഖാൻ

November 6, 2022
Google News 2 minutes Read

ഇസ്‍ലാമാബാദിൽ നടക്കുന്ന ലോങ് മാർച്ച് ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. തനി​ക്ക് വെടിയേറ്റ അതേ സ്ഥലത്തുനിന്നാണ് റാലി പുനരാരംഭിക്കുകയെന്നും ഇമ്രാൻ ഖാൻ അറിയിച്ചു. ലാഹോറിൽ നിന്ന് റാലിയെ അഭിസംബോധന ചെയ്യും. റാലി 10,14ദിവസം കൊണ്ട് റാവൽപിണ്ടിയിൽ എത്തുമെന്നും ഇമ്രാൻ വ്യക്തമാക്കി. റാവൽപിണ്ഡിയിൽ എത്തിയാലുടൻ താനും റാലിയുടെ ഭാഗമാവുമെന്നും നേതൃത്വം നൽകുമെന്നും ഇംറാൻ കൂട്ടിച്ചേർത്തു

വ്യാഴാഴ്ചയാണ് ഇമ്രാന് വെടിയേറ്റത്. മാർച്ച് ഗുജറൻവാല ഡിവിഷനിലെ വസീറാബാദ് സിറ്റിയിൽ സഫർ അലി ഖാൻ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളിൽ കയറി മാർച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാൻ. വലതുകാലിന് പരുക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇമ്രാൻ ഖാന്റെ നേതൃത്വത്തിൽ പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി പ്രതിഷേധ ലോങ് മാർച്ച് നടത്തിയത്.

Story Highlights: Long march to resume from same point where I was shot: Imran Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here