ഗവർണർ സർക്കാർ പോരിൽ പ്രതികരിക്കാനില്ല, കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ട്: പി എസ് ശ്രീധരൻ പിള്ള

ഗവർണർ സർക്കാർ പോരിൽ പ്രതികരിക്കാനില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. കേരളത്തിലെ രാഷ്ട്രീയ സംഭവങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും പ്രതികരണങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു. രാഷ്ട്രീയ അഭിപ്രായങ്ങൾ കോൾഡ് സ്റ്റോറേജിൽ സൂക്ഷിച്ചിരിക്കുകയാണെന്നും സമയമാകുമ്പോൾ പറയുമെന്നും അദ്ദേഹം പറഞ്ഞു.(no comment over governor cm clash in kerala)
അതേസമയം തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ബിജെപി ഗവർണറുടെ ഇടപെടൽ തേടി. 35 ബിജെപി കൗൺസിലർമാർ നാളെ ഗവർണറെ കാണും.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
വിസി നിയമനവുമായി ബന്ധപ്പെട്ട് പുറത്താക്കിയ വിസിമാർക്ക് കാരണം കാണിക്കുന്നതിന് ഗവർണർ അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പുറത്താക്കാതിരിക്കാനുള്ള കാരണങ്ങൾ ഉണ്ടെങ്കിൽ അത് വ്യക്തമാക്കാൻ നിർദേശിച്ചാണ് ഗവർണർ വിസിമാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.
ആറ് വിസിമാരാണ് ഇതുവരെ മറുപടി നൽകിയത്. മറ്റ് വിസിമാർ കൂടി ഇന്നും നാളെയുമായി മറുപടി നൽകുമെന്നാണ് കരുതുന്നത്.എല്ലാവരുടെയും മറുപടി കിട്ടിയ ശേഷം ഗവർണർ തുടർ നടപടികളിലേക്ക് കടന്നേക്കും. ഗവർണർ നാളെ തിരുവനന്തപുരത്തേക്ക് തിരിച്ചെത്തും.
Story Highlights: no comment over governor cm clash in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here