Advertisement

‘ഒരു വർഷത്തിനകം മലയാളം പഠിക്കും, മലയാളം സംസാരിക്കും’, മലയാളി ആവാൻ ശ്രമിക്കുകയാണെന്ന് ഗവർണർ

January 18, 2025
Google News 1 minute Read

മലയാളി ആവാൻ ശ്രമിക്കുകയാണ് താനെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ എഴുത്തിന്റെ സുവര്‍ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍.

ശ്രീധരൻ പിള്ള 250 ലധികം പുസ്തകം രചിച്ചു. ഇത് ഒരു പ്രത്യേകതയുള്ള പരിപാടിയാണ്. തന്റെ ജന്മഭൂമി ഗോവയും കർമ്മ ഭൂമി കേരളവും. ശ്രീധരൻ പിള്ളയുടെ കർമ്മഭൂമി ഗോവയും ജന്മഭൂമി കേരളവുമാണ്. ഒരു വർഷത്തിനകം മലയാള ഭാഷ പഠിക്കും. മലയാളം സംസാരിക്കുമെന്നും ഗവർണർ പറഞ്ഞു.

ചരിത്രപരമായ ഒരു ചടങ്ങാണ് നടക്കുന്നത്. കേരളവും ഗോവയും തമ്മിൽ സമാനതകൾ ഏറെയാണ്. നല്ലത്, രാഷ്ട്രീയം എന്ന രണ്ട് പദങ്ങൾ തമ്മിൽ ഇന്ന് വലിയ വ്യത്യാസം ഉണ്ട്. നല്ല രാഷ്ട്രീയകാരൻ ആവണമെങ്കിൽ ആദ്യം നല്ല മനുഷ്യൻ ആവണം.

ഗോവയും കേരളവും തമ്മിൽ മറ്റൊരു സാമ്യം ഉണ്ട്. രണ്ടും പരശുരാമന്റെ സൃഷ്ടിയാണെന്നും ഗവർണർ പറഞ്ഞു.

അതേസമയം രാഷ്ട്രീയത്തിൽ ശത്രുക്കൾ ഇല്ല. എതിരാളികൾ മാത്രമെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കാന്തപുരവുമായി വളരെക്കാലമായുള്ള ആത്മബന്ധം. വ്യത്യസ്ത ആശയങ്ങൾ പിന്തുടരുമ്പോഴും ഊഷ്മളമായ ബന്ധം തുടരുന്നു.

30 കൊല്ലം മുൻപ് താനും ഒ രാജഗോപാലും കാന്തപുരത്തെ കണ്ടത് വലിയ വിവാദമായിരുന്നു. കാലം ഇതിനെല്ലാം മറുപടി നൽകി. കാന്തപുരത്തെ താൻ വിശ്വസിക്കുന്ന പാർട്ടി ഏത് പരിപാടിക്ക് വിളിച്ചാലും വരും. അതിന് മറയൊന്നും കാന്തപുരം തീർക്കാറില്ല. ഇതെല്ലാം വ്യക്തികൾ തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഡതയാണെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി.

Story Highlights : Rajendra Arlekkar Praises P S Sreedharan Pillai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here