പ്രിയങ്കാ ഗാന്ധി എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആകണം;നെഹ്‌റു കുടുംബത്തെ നിലപാടറിയിച്ച് ഖര്‍ഗെ

പ്രിയങ്കാ ഗാന്ധിയെ എഐസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആകണം എന്ന നിലപാടില്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. തന്റെ നിലപാട് ഖര്‍ഗെ നെഹ്‌റു കുടുംബത്തെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ.സി വേണുഗോപാലിനെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പരിഗണിയ്ക്കാനും ആലോചനകള്‍ നടക്കുന്നുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയാകാന്‍ പ്രിയങ്കാ ഗാന്ധി സന്നദ്ധയായില്ലെങ്കില്‍ മുകള്‍ വാസ്‌നിക്ക്, അജയ് മാക്കന്‍ തുടങ്ങിയവരില്‍ ഒരാള്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ആകുമെന്നാണ് സൂചന. (priyanka gandhi should take charge as aicc general secretary mallikarjun kharge )
അതേസമയം വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി പ്രചരണരംഗത്ത് സജീവമാകുകയാണ് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍. അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെ മുന്നേറുന്ന കോണ്‍ഗ്രസിന്റെ പ്രചാരണം നയിക്കുന്നത് പ്രിയങ്ക ഗാന്ധിയാണ്. ഹിമാചല്‍ പ്രദേശിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെ തെരെഞ്ഞെടുത്തു കഴിഞ്ഞെന്നാണ് കാംഗ്രയില്‍ നടത്തിയ റാലിയില്‍ പ്രിയങ്ക പറഞ്ഞത്.
Read Also: മേയറുടെ വിവാദ കത്ത്; തിരുവനന്തപുരം നഗരസഭയിൽ യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം
ഹിമാചല്‍ പ്രദേശില്‍ ഒരു ലക്ഷം തൊഴിലവസരങ്ങളും വാര്‍ദ്ധക്യ പെന്‍ഷനും ഉറപ്പാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പറഞ്ഞു. സംസ്ഥാനത്ത് വിവിധ റാലികള്‍ സംഘടിപ്പിച്ച പ്രിയങ്ക നിരവധി വാഗ്ധാനങ്ങളാണ് ജനങ്ങള്‍ക്ക് മുന്നില്‍ വയ്ക്കുന്നത്. അതില്‍ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അഗ്‌നിപഥ് പദ്ധതി റദ്ദാക്കും എന്നതാണ്.
Story Highlights: priyanka gandhi should take charge as aicc general secretary mallikarjun kharge
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here