കരിപ്പൂരിൽ വീണ്ടും വൻ സ്വർണക്കടത്ത് വേട്ട; 67 ലക്ഷത്തിന്റെ സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ടകൾ. അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് ഇന്റലിജൻസ് വിഭാഗം പിടിച്ചെടുത്തു
രാവിലെ ദുബായിൽ നിന്ന് വന്ന IX 344 എന്ന വിമാനത്തിൽ വന്നെത്തിയ രണ്ടു മഞ്ചേരി സ്വദേശികളിൽ നിന്നായാണ് 1.3 കിലോയിലധികം തൂക്കം വരുന്ന സ്വർണ മിശ്രിതം കണ്ടെടുത്തത്.
മഞ്ചേരി ഇരുമ്പുഴി സ്വദേശി വിജീഷ്ന്റെ ശരീരത്തിനകത്ത് നാല് ഗുളിക രൂപത്തിൽ ഒളിപ്പിച്ച നിലയിൽ 1108 ഗ്രാം സ്വർണമിശ്രിതം പിടികൂടി. മഞ്ചേരി സ്വദേശി പൊട്ടെൻപുലാൻ സുബൈർ മലദ്വാരത്തിൽ ഗുളിക രൂപത്തിൽ 288 ഗ്രാം തൂക്കം വരുന്ന സ്വർണമിശ്രിതവും ആണ് കണ്ടെടുത്തത്.
Read Also: കരിപ്പൂരിൽ 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ
Story Highlights: Gold worth Rs 67 lakh seized in Karipur Airport
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here