‘നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നു’; കമൽ ഹാസന് പിറന്നാൾ ആശംസയുമായി പിണറായി വിജയൻ

68-ാം ജന്മദിനത്തിൽ കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷവും ആരോഗ്യവും നേരുന്നെന്നും മുഖ്യമന്ത്രി കുറിച്ചു.(pinarayi vijayan wishes kamal haasan on his birthday)
”പ്രിയ കമൽഹാസന് ജന്മദിനാശംസകള്‍.. സമാനതകളില്ലാത്ത കലാകാരൻ, നിങ്ങൾ ഞങ്ങളെ വിസ്മയിച്ചു കൊണ്ടേയിരിക്കുകയാണ്. ജനാധിപത്യപരവും മതേതരവുമായ മൂല്യങ്ങളോടുള്ള നിങ്ങളുടെ വിധേയത്വം ഞങ്ങളെ പ്രചോദിപ്പിക്കുന്നു. ആരോഗ്യത്തോടെ ഒരുപാട് കാലം ജീവിക്കാനാവട്ടെ”- ട്വിറ്ററിലൂടെ മുഖ്യമന്ത്രി പറഞ്ഞു.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
തമിഴ് സിനിമാ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഇതിഹാസ നായകരില്‍ ഒരാളായ കമല്‍ ഹാസന്‍ തന്‍റെ അടുത്ത ചിത്രമായ ‘ഇന്ത്യന്‍ 2’ വിന്‍റെ പണിപ്പുരയിലാണ്. പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്‍റെ പുതിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. കമൽഹാസന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് സ്പെഷൽ പോസ്റ്റർ റിലീസ് ചെയ്തത്.
Story Highlights: pinarayi vijayan wishes kamal haasan on his birthday
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here