Advertisement

ബാവുമയാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രശ്നമെന്ന് ടോം മൂഡി

November 7, 2022
Google News 1 minute Read

ക്യാപ്റ്റൻ തെംബ ബാവുമയുടെ ഫോമാണ് ദക്ഷിണാഫ്രിക്കൻ ടീമിലെ പ്രശ്നമെന്ന് ഓസ്ട്രേലിയയുടെ മുൻ താരം ടോം മൂഡി. ഓപ്പണിംഗിൽ ബാവുമ കളിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് പ്രകടനങ്ങളെ സ്വാധീനിച്ചു. ബാവുമയെക്കാൾ മികച്ച താരങ്ങൾ പുറത്തുണ്ടെന്നും മൂഡി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പ്രതികരിച്ചു. സൂപ്പർ 12 ഘട്ടത്തിൽ നെതർലൻഡ്സിനോട് പരാജയപ്പെട്ട് ദക്ഷിണാഫ്രിക്ക പുറത്തായിരുന്നു.

“സംശയമില്ല. അതാണ് ടീമിലെ പ്രശ്നം. മികച്ച ഫോമിലുള്ള മറ്റ് താരങ്ങൾ ബെഞ്ചിലിരിക്കുന്നു. അവരാണ് കളിക്കേണ്ടിയിരുന്നത്. അതൊരു ചർച്ചയാവണം. കാരണം, മുൻ നിരയിൽ ഫോമൗട്ടായ ഒരു താരത്തെ തുടർന്ന് കളിപ്പിക്കാനാവില്ല. ടീമിലെ മറ്റ് താരങ്ങൾ ഇത് മറച്ചുപിടിക്കാൻ ശ്രമിക്കുകയാണ്.”- മൂഡി പറഞ്ഞു.

33 ടി-20 മത്സരങ്ങളിൽ 22.67 ശരാശരിയും 116.08 സ്ട്രൈക്ക് റേറ്റും സൂക്ഷിച്ച് 635 റൺസാണ് ബാവുമ നേടിയിരിക്കുന്നത്. ലോകകപ്പിലെ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 11.90 ശരാശരിയിൽ 70 റൺസാണ് താരത്തിൻ്റെ സമ്പാദ്യം.

Story Highlights: temba bavuma tom moody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here