Advertisement

കത്ത് വിവാദം; മേയറുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച്

November 7, 2022
Google News 1 minute Read
arya rajendran reacts to corporation sports team controversy

കത്ത് വിവാദത്തിൽ പരാതിക്കാരിയായ മേയറുടെ മൊഴിയെടുക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്. ആര്യ രാജേന്ദ്രൻ്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം സമയം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച തന്നെ മൊഴി രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. മൊഴി രേഖപ്പെടുത്തിയതിന് ശേഷമാകും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുക. കത്ത് വിവാദത്തിന് പിന്നാലെ ഇത് ആരാണ് എഴുതിയതെന്ന് കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മേയര്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. കത്തിൽ താൻ ഒപ്പിട്ടിട്ടില്ലെന്നും, കത്ത് തയ്യാറാക്കിയത് താൻ അല്ലെന്ന നിലപാടിലും ഉറച്ച് നിൽക്കുകയാണ് മേയർ.

Story Highlights: Crime branch to take Mayor’s statement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here