റിയാദ് നവോദയ പതിമൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ ആഘോഷിച്ചു

റിയാദ് നവോദയ പതിമൂന്നാം വാര്‍ഷികം ‘നാട്ടുത്സവം’ എന്ന പേരില്‍ ആഘോഷിച്ചു. ദേശീയ അവാര്‍ഡ് ജേതാക്കളായ നാഞ്ചിയമ്മ, സുരഭി ലക്ഷ്മി എന്നിവര്‍ പങ്കെടുത്ത വിവിധ കലാപരിപാടികളും അരങ്ങേറി ( Riyadh Navodaya Thirteenth Anniversary ).
ആദ്യമായി സൗദിയിലെത്തിയ നാഞ്ചിയമ്മയെ ഹര്‍ഷാരവത്തോടെയാണ് കാണികള്‍ എതിരേറ്റത്. ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ഗാനം ആലപിച്ചാണ് നാഞ്ചിയമ്മ വേദിയിലെത്തിയത്.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
സുരഭി ലക്ഷ്മി, വിനോദ് കോവൂര്‍, കബര്‍ എന്നിവര്‍ ചേര്‍ന്ന് ഹാസ്യ വിരുന്നൊരുക്കി. പ്രസീത ചാലക്കുടിയുടെ നാടന്‍ പാട്ടുകള്‍ക്കൊപ്പം കാണികളും ഏറ്റുപാടി. ദമ്മാമില്‍ നിന്നെത്തിയ സൗദി പാട്ടുകൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് പ്രസീദ നാടന്‍ പാട്ട് അവതരിപ്പിച്ചത്.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
സാംസ്‌കാരിക സമ്മേളനം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ശിഹാബ് കൊട്ടുകാട്, ജോസഫ് അതിരുങ്കല്‍, ജലീല്‍ തിരൂര്‍ ഷാജു വാളപ്പന്‍, സൗദി പ്രൗരപ്രമുഖ സാറ ഫഹദ് അല്‍ മുദറ എന്നിവര്‍ പ്രസംഗിച്ചു. കുമ്മിള്‍ സുധീര്‍ സ്വാഗതവും വിക്രമലാല്‍ നന്ദിയും പറഞ്ഞു.
Story Highlights: Riyadh Navodaya Thirteenth Anniversary
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here