കാമുകനെ കാണാൻ പോയി തിരികെവന്നപ്പോൾ വയറുവേദന, പിന്നാലെ മരണം; വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

തമിഴ്നാട് നിദ്രവിള സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനി അഭിതയുടെ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ. കാമുകനെ കാണാൻ പോയി മടങ്ങിവന്ന അഭിതയ്ക്ക് വയറു വേദന അനുഭവപ്പെടുകയും പിന്നാലെ മരണം സംഭവിക്കുകയുമായിരുന്നു. കളിയിക്കാവിളയ്ക്ക് സമീപത്തുള്ള ഒരു സ്വകാര്യ കോളേജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അദിത. (student death family boyfriend)
Read Also: ഗ്രീഷ്മ ഷാരോണിനൊപ്പം താമസിച്ച റിസോർട്ടിലടക്കം ഇന്ന് തെളിവെടുപ്പ്
കന്യാകുമാരി ജില്ലയിലെ നിദ്രവിളക്ക് സമീപം വാവറയിൽ ചിന്നപ്പറുടെയും തങ്കഭായിയുടെയും മകൾ 19 വയസുള്ള അഭിതയുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ നിദ്രവിള പൊലീസിൽ പരാതി നൽകിയത്. തന്റെ മകളും നിദ്രവിള സ്വദേശിയായ ഒരു യുവാവും തമ്മിൽ രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്നും മകളെ വിവാഹം കഴിക്കാമെന്ന പറഞ്ഞിരുന്ന യുവാവ് കഴിഞ്ഞ സെപ്റ്റംബറിൽ അതിൽ നിന്ന് പിന്മാറിയെന്നും മാതാപിതാക്കൾ നൽകിയ പരാതിയിൽ പറയുന്നു.
Read Also: തെളിവെടുപ്പിനിടെ പൊലീസുകാരോട് കളിച്ചും ചിരിച്ചും ഗ്രീഷ്മ; വേളിയിലും താലിക്കെട്ടിയ വെട്ടുകാട് പള്ളിയിലും തെളിവെടുത്തു
സെപ്റ്റംബർ 7 ന് യുവാവ് അഭിതയെ ഒറ്റയ്ക്ക് കാണണമെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ തമ്മിൽ കണ്ടിരുന്നു. അതിനു ഏതാനും ദിവസങ്ങൾക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ഒന്നിന് അഭിതയെ മർത്താണ്ഡത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടി. അസുഖം ഭേദമാകാത്തതിനെത്തുടർന്ന് തുടർന്ന് ചികിത്സയ്ക്കായി തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന അഭിത ഇക്കഴിഞ്ഞ അഞ്ചിന് രാത്രി മരണപ്പെട്ടു. പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മൃതദേഹം പേസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
Story Highlights: student death family accuses boyfriend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here