Advertisement

ഗവർണറുടെ പുതിയ നിയമോപദേശകനായി അഡ്വ. എസ്.ഗോപകുമാരൻ നായർ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും

November 9, 2022
Google News 2 minutes Read

ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലായി അഡ്വ.ഗോപകുമാരൻ നായർ ഇന്ന് പ്രവര്‍ത്തനമാരംഭിക്കും. സുപ്രിംകോടതിയിലടക്കം പ്രാഗൽഭ്യം തെളിയിച്ച സീനിയർ അഭിഭാഷകനാണ് ഗോപകുമാരൻ നായർ. വി.സിമാരുടെ ഹർജികളിലടക്കം പോരാട്ടം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ അഭിഭാഷകനെ രാജ് ഭവൻ നിയമിച്ചത്.

ഹൈക്കോടതിയിലെ ഗവർണറുടെ സ്റ്റാൻഡിങ് കൗൺസലിനെയും നിയമോപദേശകനെയും മാറ്റി പുതിയ ആളെ നിയമിക്കുവാനുള്ള നീക്കം രാജ് ഭവൻ നേരത്തെ തന്നെ
തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സുപ്രിംകോടതിയിലെയും ഒപ്പം ഹൈക്കോടതിയിലെയും സീനിയർ അഭിഭാഷകനായ അഡ്വ. ഗോപകുമാരൻ നായരെ നിയമിച്ചത്. കഴിഞ്ഞ ദിവസം മുൻ സ്റ്റാൻഡിങ് കൗൺസൽ അഡ്വ എം.യു വിജയ ലക്ഷ്മിയും നിയമോപദേശകൻ അഡ്വ ജാജു ബാബുവും രാജി വച്ചിരുന്നു. പുതിയ സ്റ്റാൻഡിങ് കൗൺസൽ അഡ്വ. ഗോപകുമാരൻ നായർ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ബാർ കൗൺസിൽ പ്രസിഡന്റ് ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ ഇദ്ദേഹം നേരത്തെ വഹിച്ചിരുന്നു.

Read Also: വൈസ് ചാൻസലർമാരുടെ നിയമനം, കോടതി വിധി നടപ്പിലാക്കാൻ; മുഖ്യമന്ത്രിക്കും വിമർശനം – സർക്കാരിനെതിരെ ഗവർണർ

വി.സി മാരുടെ ഹർജികളിൽ വാദങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുന്നതിലടക്കം ഗവർണരുടെ മുൻ അഭിഭാഷകർ പിന്നോട്ടു പോയി എന്ന വിലയിരുത്തലും അഭിഭാഷകനെ മാറ്റാൻ കാരണമായെന്നാണ് വിവരം.
അതേ സമയം വി.സി മാരുടെ ഹർജികളിലടക്കം നിയമപരമായ പോരാട്ടം കടുപ്പിക്കാനാണ് ഗവർണരുടെ തീരുമാനം.

Story Highlights: Adv. S. Gopakumaran Nair adviser to the governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here