Advertisement

സാധനം വാങ്ങാൻ കടയിൽ കയറിയ തക്കത്തിന് യുവാവ് ബൈക്കുമായി മുങ്ങി, കള്ളനെ പിൻതുടർന്ന് പിടികൂടി ബൈക്കുടമ

November 9, 2022
Google News 2 minutes Read

കടയുടെ മുമ്പിൽ നിർത്തിയിരുന്ന ബൈക്കുമായി മുങ്ങിയ യുവാവിനെ ഉടമ പിൻതുടർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം കോട്ടമുക്കിലാണ് സംഭവം. ഉമയനല്ലൂർ തൊണ്ട് മുക്ക് സജു മൻസിലിൽ സജു(27) ആണ് പിടിയിലായത്. കോട്ടയ്ക്കകം നഗർ 133-ൽ കേളേത്ത് പടിഞ്ഞാറ്റതിൽ രാജന്റെ ബൈക്കാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ( Bike thief arrested kollam ).

Read Also: കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; 52 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

രാജൻ സാധനം വാങ്ങാൻ കടയിൽ കയറിയതക്കത്തിന് യുവാവ് ബൈക്കുമായി മുങ്ങുകയായിരുന്നു. രാജൻ ഉടൻ മറ്റൊരു വാഹനത്തിൽ ഇയാളെ പിൻതുടരുകയും കൊല്ലം ബീച്ചിന് സമീപത്ത് നിന്ന് മോഷ്ടാവിനെയും ബൈക്കിനെയും കണ്ടെത്തി വെസ്റ്റ് പൊലീസിൽ അറിയിക്കുകയുമായിരുന്നു. ഇൻസ്‌പെക്ടർ ഷഫീക്കിന്റെ നിർദ്ദേശപ്രകാരം എസ്.ഐ മാരായ അനീഷ്, ലത്തീഫ്, ഷമീർ എന്നിവർ സ്ഥലത്തെത്തിയാണ് പ്രതിയെ പിടികൂടിയത്.

Story Highlights: Bike thief arrested kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here