ചരിത്രപരമായ ചുവടുവയ്പ്പുമായി സർക്കാർ; അതത് മേഖലയിലെ വിദഗ്ധർ ചാൻസലറാകും

ഗവർണർക്ക് പകരം അതത് മേഖലയിലെ വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള സുപ്രധാന തീരുമാനവുമായി സർക്കാർ. ഗവർണർക്ക് പകരം മന്ത്രിമാർ ചാൻസലർമാർ ആകില്ല. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനം. ഇതിനായി ഓർഡിനൻസ് കൊണ്ടു വരും. ഇന്ന് ചേർന്ന് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Read Also: പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു
ഗവർണർക്ക് പകരം വിദഗ്ധരെ ചാൻസലർമാരാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. സമാന സ്വഭാവമുള്ള സർവകലാശാലകൾക്ക് ഒറ്റ വിസിയെ നിയമിക്കുന്നതും പരിഗണനായിലാണ്.
വളരെ നാളുകളായി ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോര് ആ മൂർച്ഛിച്ചിരിക്കുന്ന സാഹചര്യം ഉണ്ട്. അതിനിടയിലാണ് ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിരിക്കുന്നത്. വൈസ് ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ മാറ്റാൻ കഴിഞ്ഞ ആഴ്ച ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംസ്ഥാന സമിതി യോഗങ്ങൾ സർക്കാരിന് അനുമതി നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമോപദേശങ്ങൾ സർക്കാർ തേടിയിരുന്നു.
കേരളത്തിന് പുറമെ സുപ്രിംകോടതിയിലെ അഭിഭാഷകരുടെയും ഭരണഘടനാ വിദഗ്ധരുടെയും അടുത്തുനിന്നും അത്തരത്തിൽ നിയമോപദേശങ്ങൾ തേടിയിരുന്നു. അതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഓർഡിനൻസ് കൊണ്ടുവരാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
Story Highlights: Experts in their respective fields will be Chancellors
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here