പറമ്പിലൂടെ വെള്ളം ഒഴുകുന്നത് സംബന്ധിച്ച് തർക്കം; കാലടിയിൽ മധ്യവയസ്കന് കുത്തേറ്റു

കാലടി അയൽവാസികൾ തമ്മിലുള്ള സംഘർഷത്തിൽ മധ്യവയസ്കന് കുത്തേറ്റു. കാലടി സ്വദേശി മുഹമ്മദിനാണ് കുത്തേറ്റത്. അയൽവാസി സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also: ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; പ്രതിക്കെതിരെ വധശ്രമത്തിന് കേസ്; അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്
ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം നടക്കുന്നത്. അയൽവാസികൾ തമ്മിലുള്ള തർക്കമാണ് ഇത്തരത്തിലൊരു സംഘർഷത്തിലേക്കും പിന്നീട് കത്തിക്കുത്തിലേക്ക് കലാശിക്കുകയും ചെയ്തിരിക്കുന്നത്. അയൽവാസിയായിട്ടുള്ള സിറാജുദ്ദീൻ ആണ് മുഹമ്മദിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. സിറാജുദ്ദീന്റെ പറമ്പിലെ വെള്ളം മുഹമ്മദിന്റെ പറമ്പിലൂടെയാണ് കടന്നു പോകേണ്ടത്. ഇതുമായി ബന്ധപ്പെട്ടുമാണ് ഇത്തരത്തിലൊരു സംഘർഷത്തിലേക്ക് എത്തിയത്.
മുഹമ്മദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിക്ക് ഗുരുതരമല്ല എന്നാണ് നിലവിൽ പൊലീസ് നൽകുന്ന വിവരം.
Story Highlights: middle aged man was stabbed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here