‘പ്രിയപ്പെട്ടവരെ രക്ഷിക്കണം’; ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരുടെ ബന്ധുക്കൾ ന്യൂസ് ഈവനിംഗിൽ

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരുടെ ബന്ധുക്കൾ ന്യൂസ് ഈവനിംഗിൽ. ‘വഴിയെന്ത്?’ എന്ന വിഷയത്തിൽ നടത്തിയ ന്യൂസ് ഈവനിങ്ങ് ചർച്ചയിലാണ് വിജിത്ത്, സനു ജോസഫ്, മിൽട്ടൻ എന്നിവരുടെ ബന്ധുക്കൾ പങ്കെടുത്തത്. ചർച്ചക്കിടെ വിജിത്തും സനു ജോസഫും തത്സമയം സംസാരിച്ചു.
വിജിത്തിൻ്റെ പിതാവ് ത്രിവിക്രമൻ നായർ, സനു ജോസഫിൻ്റെ ഭാര്യ മെറ്റിൽഡ, അമ്മ ലീല, അച്ഛൻ ജോസ്, മിൽട്ടനിൻ്റെ ഭാര്യ ശീതൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. ബന്ധുക്കളെ എത്രയും വേഗം മോചിപ്പിക്കാൻ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ ശ്രമിക്കണമെന്ന് ഇവർ അഭ്യർത്ഥിച്ചു. കപ്പൽ വലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോവുകയാണെന്ന് ചർച്ചക്കിടെ ഫോണിൽ ബന്ധപ്പെട്ട വിജിത്ത് 24നോട് പ്രതികരിച്ചു. തങ്ങൾ സൈന്യത്തിൻ്റെ കനത്ത കാവലിലാണെന്ന് സനു ജോസഫും പ്രതികരിച്ചു.
Story Highlights: news evening ship equatorial guinea
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here