Advertisement

സര്‍വകലാശാല ഓംബുഡ്‌സ്മാനെ നിയമിച്ചില്ല; സര്‍ക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം

November 9, 2022
Google News 1 minute Read
ombudsman issue Lokayukta criticizes government

സര്‍വകലാശാല ഓംബുഡ്‌സ്മാനെ നിയമിക്കാത്തതിന് സര്‍ക്കാരിന് ലോകായുക്തയുടെ രൂക്ഷ വിമര്‍ശനം. കെ.ടി.യുവില്‍ ഓംബുട്‌സ്മാനെ നിയമിക്കാത്തതിലാണ് വിമര്‍ശനമുണ്ടായത്. സര്‍ക്കാര്‍ യു.ജി.സി ചട്ടം പാലിച്ചില്ലെന്ന് ലോകായുക്ത വ്യക്തമാക്കി.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ആറു മാസത്തിനുള്ളില്‍ നിയമനം നടത്താനാണ് ലോകായുക്തയുടെ ഉത്തരവ്. നിയമന ശേഷം ലോകായുക്തയെ ഇക്കാര്യം അറിയിക്കണമെന്നും നിര്‍ദേശം നൽകി. ഉത്തരവിന്റെ പകര്‍പ്പ് നേരിട്ട് മുഖ്യമന്ത്രിക്ക് നല്‍കാനും രജിസ്ട്രാര്‍ക്ക് നിര്‍ദേശം നൽകി. 2018ല്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ലോകായുക്തയുടെ നടപടി.

Story Highlights: ombudsman issue Lokayukta criticizes government

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here