Advertisement

‘അപ്പയുടെ ചികിത്സ ആരംഭിച്ചു; നാളെ ലേസർ സർജറിക്ക് വിധേയനാക്കും’; പിന്തുണയ്ക്ക് നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ

November 9, 2022
Google News 2 minutes Read

വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലെത്തിയ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയെ നാളെ ലേസർ ശസ്ത്രക്രിയക്ക് വിധേയനാക്കും. അദ്ദേഹത്തിനൊപ്പം ജർമനിയിലുള്ള മകൻ ചാണ്ടി ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്.

ബെര്‍ലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ഉമ്മൻചാണ്ടിയുള്ളത്. ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ലേസർ സർജറിക്ക് വിധേയനാക്കുന്നത്. ചികിത്സ പൂർത്തിയാക്കി എത്രയും വേഗം നാട്ടിലേക്ക് തിരിച്ചുവരാമെന്നുള്ള പ്രതീക്ഷയിലാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.(oommen chandy will undergo laser surgery tomorrow)

ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

അപ്പയുടെ ചികിത്സ ബർലിനിലെ ചാരിറ്റി ആശുപത്രിയിൽ ആരംഭിച്ചിരിക്കുകയാണ്.. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം നാളെ അപ്പയെ ലേസർ സർജറിക്ക് വിധേയനാക്കുകയാണ്. ചികിത്സ പൂർത്തിയാക്കി എത്രവേഗം നാട്ടിലേക്ക് തിരിച്ചു വരാമെന്നുള്ള പ്രതീക്ഷയിലാണ്.
നിങ്ങൾ നൽകിയ പിന്തുണകൾക്ക് നന്ദി..

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

ഈ മാസം ആറിനാണ് ഉമ്മൻചാണ്ടി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്ക് തിരിച്ചത്. മകൻ ചാണ്ടി ഉമ്മനെ കൂടാതെ മകൾ മറിയ, ബെന്നി ബഹനാൻ എംപി, കോൺ​ഗ്രസ് പ്രവർത്തകൻ ജിൻസൺ എന്നിവരും അദ്ദേഹത്തിന് ഒപ്പമുണ്ട്.

ഉമ്മൻ ചാണ്ടിക്ക് മക്കൾ ചികിത്സ നിഷേധിക്കുകയാണ് എന്ന തരത്തിൽ നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ അസംബന്ധമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചിരുന്നു. വിമർശനങ്ങൾ ഉന്നയിക്കുന്നവർക്ക് കാര്യമറിയില്ല.

ഈ ആസുഖം നേരത്തെയും വന്നിട്ടുണ്ട്. 2015ലും 2019ലും അസുഖം വന്നു. അന്ന് ഒമ്പത് മാസം കഴിഞ്ഞാണ് പോയത്. 2015ൽ വന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ൽ വന്നപ്പോൾ യുഎസിലും ജർമനിയിലും ചികിത്സയ്ക്കായി പോയിരുന്നതായും ചാണ്ടി ഉമ്മൻ പറഞ്ഞു.

Story Highlights: oommen chandy will undergo laser surgery tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here