ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്ന് പരാതിക്കാരി; അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്ന് എംഎല്‍എ

ബലാത്സംഗ കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍. പ്രതിക്ക് ജാമ്യം നല്‍കിയ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.
തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ ബലാത്സംഗം സംബന്ധിച്ച വിശദമായ വിവരം നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രതിക്ക് കീഴ്‌ക്കോടതി ജാമ്യം നല്‍കുകയാണുണ്ടായത്. സെഷന്‍സ് കോടതി ഉത്തരവ് നിയമപരമല്ലെന്നും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി ഹര്‍ജിയില്‍ പറയുന്നു. ഇതിനെതിരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ച എല്‍ദോസ് കുന്നപ്പിള്ളില്‍ അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിച്ചുവെന്ന് വ്യക്തമാക്കി. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രീയ മാധ്യമ സമ്മര്‍ദ്ദത്താലാണെന്നും എല്‍ദോസ് കൂട്ടിച്ചേര്‍ത്തു.
Read Also: പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളിലിന്റെ വസ്ത്രങ്ങള്‍ പരാതിക്കാരിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തി
ഇതിനിടെ ബലാത്സംഗ കേസിലെ പരാതിക്കാരിയുടെ രഹസ്യമൊഴി കോടതി ഓഫീസറുടെ സാന്നിധ്യത്തില്‍ പരിശോധിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഹൈക്കോടതി അനുമതി നല്‍കി. പരാതിക്കാരിയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്ന എല്‍ദോസിന്റെ ആവശ്യത്തെ സര്‍ക്കാരും പരാതിക്കാരിയും എതിര്‍ത്തിരുന്നു.
Story Highlights: Complainant wants Eldos Kunnapilill’s bail to be canceled in rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here