Advertisement

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ്; മുന്‍ മുഖ്യമന്ത്രിയടക്കം നാല് പ്രമുഖ ബിജെപി നേതാക്കള്‍ മത്സരിക്കില്ല

November 10, 2022
Google News 3 minutes Read
gujarat election

വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും നിതിന്‍ പട്ടേലുമടക്കം സംസ്ഥാനത്തെ നാല് മുതിര്‍ന്ന ബിജെപി നേതാക്കള്‍ മത്സരിക്കില്ല. പാര്‍ട്ടി പുതിയ മുഖങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും 30ശതമാനം എംഎല്‍എമാരെ മാറ്റാന്‍ സാധ്യതയുണ്ടെന്നുമാണ് സൂചനയെന്നാണ് ബിജെപി നേതാക്കളുടെ പ്രതികരണം.(four bjp leaders including ex chief minister not to fight gujarat election)

വിജയ് രൂപാണി, മുന്‍ ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, മുന്‍ വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിങ് ചുദാസമ, മുന്‍ ആഭ്യന്തര സഹമന്ത്രി പ്രദീപ് സിംഗ് ജഡേജ എന്നിവരാണ് മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. ഡല്‍ഹിയില്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നതിന് തൊട്ടുപിന്നാലെയാണ് നേതാക്കള്‍ മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനം വന്നത്. പാര്‍ട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തിരുന്നു.

2021ല്‍ വിജയ് രൂപാണിക്ക് പകരം ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി. നിതിന്‍ പട്ടേലിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയപ്പോള്‍, മുഴുവന്‍ മന്ത്രിമാരുടെയും കൗണ്‍സിലിനെ മാറ്റി ഭരണവിരുദ്ധത തടയാന്‍ ശ്രമിച്ചു. വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് രൂപാണിയും പട്ടേലും പാര്‍ട്ടിയെ അറിയിച്ചതായി ബിജെപി വക്താവ് യമല്‍ വ്യാസ് പറഞ്ഞു.

Read Also: ഗുജറാത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രവീന്ദ്ര ജഡേജയുടെ ഭാര്യയും ?

ഡിസംബര്‍ 1, 5 തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണ് ബിജെപി ഉറ്റുനോക്കുന്നത്. 1990ന് ശേഷം കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായി ത്രികോണ തെരഞ്ഞെടുപ്പ് മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

Story Highlights: four bjp leaders including ex chief minister not to fight gujarat election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here