Advertisement

വസ്ത്രത്തിലും, അടിവസ്ത്രത്തിലും സ്വർണമിശ്രിതം പതിപ്പിച്ച് കടത്താൻ ശ്രമിച്ച സ്ത്രീ പിടിയിൽ

November 10, 2022
Google News 2 minutes Read
gold mixed clothes woman arrested

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും കസ്റ്റംസിന്റെ സ്വർണവേട്ട. സ്വർണമിശ്രിതം പതിപ്പിച്ച വസ്ത്രം ധരിച്ചെത്തിയ സ്ത്രീയാണ് ഇത്തവണ പിടിയിലായത്. ദുബായിൽ നിന്ന് എത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിനി ഫാത്തിമയാണ് (57) അറസ്റ്റിലായത്. ( gold mixed clothes woman arrested ).

സ്ത്രീ ധരിച്ചിരുന്ന വസ്ത്രത്തിലും, അടിവസ്ത്രത്തിലും ഉൾപ്പടെ പതിപ്പിച്ച് കടത്തിയ 939 ഗ്രാം സ്വർണമിശ്രിതമാണ് കസ്റ്റംസ് കണ്ടെടുത്തത്. 29 ഗ്രാം സ്വർണമോതിരവും പിടികൂടിയിട്ടുണ്ട്. വിപണിയിൽ അരക്കോടിയോളം മൂല്യം വരുന്ന സ്വർണമാണ് പിടിച്ചെടുത്തതെന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Story Highlights: gold mixed clothes woman arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here