പറവൂരിൽ ബിജെപി സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു; കോൺഗ്രസ് മൂന്നാമത്

തദ്ദേശഭരണ ഉപതെരഞ്ഞെടുപ്പിൽ പറവുർ മണ്ഡലത്തിൽ ബിജെപിയുടെ സിറ്റിങ്ങ് വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തായി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മണ്ഡലമാണിത്.(local body byelection paravoor kerala)
പറവുർ നഗരസഭയിലെ പതിനാലാം വാർഡ് വാണിയക്കാട് വാർഡിലാണ് എൽഡിഎഫിലെ നിമിഷ ജിനേഷ് (നിമ്മി) 160 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. എൽഡിഎഫ് 448 വോട്ടും ബിജെപി 288 വോട്ടും നേടിയ ഇവിടെ കോൺഗ്രസിന് കിട്ടിയത് 207 വോട്ടുമാത്രം.
Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്
കൗൺസിലറായിരുന്ന ബിജെപിയിലെ കെ എൽ സ്വപ്‌ന രാജിവച്ച ഒഴിവിലേക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. വിവാഹത്തെത്തുടർന്ന് മറ്റൊരു ജില്ലയിലേക്ക് താമസം മാറിയതിനെ തുടർന്നാണ് രാജിവച്ചത്. രേഖ ദാസൻ- യുഡിഎഫ്, രമ്യ രജീവ്- എൻഡിഎ എന്നിവരായിരുന്നു മറ്റ് സ്ഥാനാർത്ഥികൾ.
Story Highlights: local body byelection paravoor kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here