Advertisement

‘കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല’; പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

November 10, 2022
Google News 3 minutes Read
mv Govindan Arif Mohammad Khans allegation Pinarayi

പിണറായിയെ പൊലീസ് ഉദ്യോഗസ്ഥൻ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റാണെന്നും അങ്ങനെ ഭയപ്പെടുത്താൻ കഴിയുന്ന ആളല്ല മുഖ്യമന്ത്രിയെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. ഈ ആരോപണം ആരും വിശ്വസിക്കില്ല. അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ആകുന്ന പണിയെടുത്തിട്ടും പിണറായിയുടെ കാലിനും പുറത്തിനും മാത്രമാണ് മർദ്ദിക്കാനായത്. ( mv Govindan’s reply to Arif Mohammad Khans allegation about Pinarayi ).

കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല. പിന്നെ മൂത്രമൊഴിച്ച് പോയെന്നൊക്കെ എങ്ങനെ പറയാനാകും. ഇതിനൊന്നും ഗവർണർ മറുപടി അർഹിക്കുന്നില്ല. അദ്ദേഹത്തിൻ്റെ രീതിയാണ് പിണറായിക്കുമെന്ന് കരുതരുത്. പിണറായിക്കെതിരെ യുവ ഐപിഎസ് ഓഫീസർ തോക്കെടുത്തെന്ന പരാമർശത്തിനാണ് എം.വി ​ഗോവിന്ദൻ മറുപടി നൽകിയത്.

തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരനാണെന്ന ​ഗുരുതര ആരോപണവും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉന്നയിച്ചു. കെ. സുധാകരന് ആർഎസ്.എസുമായി ദീർഘകാല ബന്ധമാണുള്ളതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയിലൂടെ വ്യക്തമാണ്. തലശ്ശേരി കലാപ സമയത്ത് കലാപകാരികൾക്കാണ് സുധാകരൻ സഹായം നൽകിയതെന്നാണ് എം.വി ​ഗോവിന്ദൻ വ്യക്തമാക്കുന്നത്.

Read Also: തലശ്ശേരി കലാപത്തിൽ പള്ളി അക്രമിക്കാനെത്തിയ ആർ.എസ്.എസുകാരെ സഹായിച്ചത് കെ. സുധാകരൻ; എം.വി ഗോവിന്ദൻ

എന്നാൽ കലാപം തടയാനാണ് സിപിഐഎം ശ്രമിച്ചത്. ഇതിനെതിരായാണ് സുധാകരൻ പ്രവർത്തിച്ചത്. ഇങ്ങനെയൊരു നേതാവിനെ വെച്ച് കോൺഗ്രസിന് എങ്ങനെ മുന്നോട്ട് പോകാനാകും. ലീഗിന് എങ്ങനെയാണ് സുധാകരന് പിന്തുണ നൽകാനാകുന്നത്.

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലും എ കെ ജി സെൻ്റർ അക്രമിച്ച കേസിലും പ്രതികളെ പിടികൂടുന്നില്ലെന്ന് പ്രചാരണം നടത്തി. ആശ്രമത്തിനെതിരായ അക്രമം ആസൂത്രിതമായിരുന്നു. ഇപ്പോൾ പ്രതികളെയെല്ലാവരെയും കണ്ടെത്തിയിട്ടുണ്ട്. കോർപ്പറേഷനിലെ വിവാദവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ മേയർ രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: mv Govindan’s reply to Arif Mohammad Khans allegation about Pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here