Advertisement

‘ഒരു ജനപ്രിയ സ്‌പോണ്‍സറിന്റേയും ചീട്ട് വാങ്ങിയല്ല ആര്യ മേയറായത്’; പി വി അന്‍വര്‍

November 10, 2022
Google News 3 minutes Read

ഒരു ജനപ്രിയ സ്‌പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായതെന്ന് പി വി അന്‍വര്‍ എംഎൽഎ. മേയര്‍ ആര്യാ രാജേന്ദ്രന് നേര്‍ക്ക് അധിക്ഷേപ പരാമര്‍ശം നടത്തിയ ജെബി മേത്തര്‍ എംപിക്കെതിരെയായിരുന്നു പിവി അന്‍വര്‍ എംഎൽഎയുടെ പരോക്ഷ വിമർശനം. (pv anvar reply to jebi mather on arya rajendran issue)

Read Also: ചാൻസലറായി വിദ്യാഭ്യാസ വിദഗ്ധർ വേണം; മുൻപ് യുഡിഎഫ് പറഞ്ഞ കാര്യം തന്നെയാണിതെന്ന് മന്ത്രി പി.രാജീവ്

വീട്ടില്‍ പോയി ഇരിക്കാനല്ല ആര്യയെ സിപിഐഎം മേയറാക്കിയതെന്നും ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാമെന്നും അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചു.

പിവി അന്‍വര്‍ ഫേസ്ബുക്കിൽ കുറിച്ചത്:

”പണക്കൊഴുപ്പിന്റെ ബലത്തില്‍ ഒരു സ്ഥാനത്തും ഓട് പൊളിച്ചിറങ്ങി വന്നിരിക്കുന്ന ആളല്ല മാഡം. മേയര്‍ ആര്യ രാജേന്ദ്രന്‍. ഒരു ജനപ്രിയ സ്‌പോര്‍ണസറിന്റെയും ചീട്ട് വാങ്ങിയല്ല മാഡം. ആര്യ രാജേന്ദ്രന്‍ തിരുവനന്തപുരത്തിന്റെ മേയറായത്. അങ്ങനെ വന്നവരൊക്കെ പറയുമ്പോള്‍ വീട്ടില്‍ പോയി ഇരിക്കാനല്ല മാഡം. ആര്യ രാജേന്ദ്രനെ സി.പി.ഐ.എം തിരുവനന്തപുരത്തിന്റെ മേയറാക്കിയത്. ആര്യയുടെ ചെരുപ്പിന്റെ വാറഴിക്കാന്‍ സമയമാവുമ്പോള്‍ പറയാം മാഡം.. ഇങ്ങനെ തിരക്ക് കൂട്ടല്ലേ..”

‘കട്ട പണവുമായി മേയറുകുട്ടി കോഴിക്കോട്ടേക്ക് വിട്ടോ’. എന്ന പോസ്റ്ററുമായാണ് ജെബി മേത്തര്‍ നഗരസഭയിൽ പ്രതിഷേധത്തിനായി എത്തിയത്. പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി ജെബി മേത്തര്‍ രംഗത്തെത്തി.”തിരുവനന്തപുരത്ത് മേയറായി നില്‍ക്കേണ്ട കാര്യമില്ല. ഏറ്റവും സേഫായ സ്ഥലം കോഴിക്കോടാണ്. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഞാന്‍ താമസിക്കുന്നത് ഭര്‍ത്താവിന്റെ വീട്ടിലാണ്. അതൊരു മോശം കാര്യമല്ല. ആര്യ മേയറായിട്ട് നില്‍ക്കേണ്ട. പെട്ടിയെടുത്ത് പോയിക്കോട്ടേ.”-ജെബി മേത്തര്‍ പറഞ്ഞു.

Story Highlights: pv anvar reply to jebi mather on arya rajendran issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here