Advertisement

സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സർക്കാർ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്യുന്നത്: വി മുരളീധരൻ

November 10, 2022
Google News 2 minutes Read

കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഐഎം സർക്കാരിൻ്റെ ശ്രമത്തെ തടയുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ചെയ്യുന്നത് എന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത് എന്ന് അദ്ദേഹം ചോദിച്ചു. (muraleedharan arif mohammad khan)

Read Also: ‘നാവികരെ എത്രയും വേഗം മോചിപ്പിക്കും’; എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് വി മുരളീധരൻ

“ഗവർണറുടെ വിഷയത്തിൽ കേരളത്തിലെ സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സിപിഐഎം സർക്കാരിൻ്റെ ശ്രമം, ആ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്തിരിക്കുന്നത്. കേരളത്തിലെ സർക്കാർ പറയുന്നത് സർവകലാശാലകളെ ആർഎസ്എസ് വത്കരിക്കാൻ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചു, അതുകൊണ്ടാണ് അദ്ദേഹത്തെ ചാൻസിലർ സ്ഥാനത്തുനിന്ന് മാറ്റുന്നത് എന്നാണ്. ഞാൻ ഒരു കാര്യം ചോദിക്കാനാഗ്രഹിക്കുകയാണ്. കേരളത്തിലെ ഏത് സർവകലാശാലയിൽ ഏത് ആർഎസ്എസുകാരനെയാണ് യോഗ്യതയില്ലാതെ ആരിഫ് മുഹമ്മദ് ഖാൻ്റെ ശുപാർശ പ്രകാരമോ അല്ലാതെയോ നിയമിച്ചിട്ടുള്ളത്? അങ്ങനെ ഒരു പേരുണ്ടെങ്കിൽ ആ പേര് പുറത്തുവിടണമെന്ന് സിപിഐഎം നേതാക്കന്മാരെയും മന്ത്രിമാരെയും ഞാൻ വെല്ലുവിളിക്കുകയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള ഒരു വാദമാണ്.”- വി മുരളീധരൻ പറഞ്ഞു.

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും വേഗം മോചിപ്പിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. നാവികരുമായി രണ്ട് തവണ എംബസി കൂടിക്കാഴ്ച നടത്തി. അവിടെ സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവരെ മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ‘കമിഴ്ന്നു കിടന്ന പിണറായിയെ പൊലീസിന് അനക്കാനായില്ല’; പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ഭയപ്പെടുത്തിയെന്ന ഗവർണറുടെ ആരോപണം തെറ്റ്: എം.വി ഗോവിന്ദൻ

“നാവികർക്കെതിരെ നൈജീരിയയിലും ഇക്വിറ്റോറിയൽ ഗിനിയയിലും കേസുണ്ട്. ഇക്വിറ്റോറിയൽ ഗിനിയയിലെ കേസിലാണ് പിഴയടച്ചത്. അവരെ എത്രയും വേഗം മോചിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരനായ ഒരാൾക്കും അപകടം വരാതിരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട് എന്നാണ് ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ വിശ്വാസം. ആ വിശ്വാസം അവർക്കുമുണ്ടാവണം. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അവർക്ക് സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള നാവികരുമായി നമ്മുടെ എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. അതിനർത്ഥം അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കാൻ ഈ രണ്ട് രാജ്യങ്ങളും തയാറാണെന്നാണ്. അവർ വിഡിയോയിൽ പറയുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല”- വി മുരളീധരൻ പറഞ്ഞു.

Story Highlights: v muraleedharan arif mohammad khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here