Advertisement

ആർഎസ്എസിനെ സംരക്ഷിക്കാൻ കെ സുധാകരൻ വരിക എന്നത് വലിയ തമാശയെന്ന് വി മുരളീധരൻ

November 10, 2022
Google News 2 minutes Read
muraleedharan rss k sudhakaran

ആർഎസ്എസിനെ സംരക്ഷിക്കാൻ കെ സുധാകരൻ വരിക എന്ന് പറഞ്ഞു കഴിഞ്ഞാല് അതൊരു വലിയ തമാശയാണ്. കാരണം, അങ്ങനെ ഒരു കാര്യം കോൺഗ്രസുകാരാരും ശരിവെക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ആർഎസ്എസ് ഇന്നുവരെ കോൺഗ്രസിൻ്റെ സംരക്ഷണം തേടിയിട്ടുമില്ല. (muraleedharan rss k sudhakaran)

Read Also: സർവകലാശാലകളെ കമ്മ്യൂണിസ്റ്റ് വത്കരിക്കാനുള്ള സർക്കാർ ശ്രമത്തെ തടയുകയാണ് ഗവർണർ ചെയ്യുന്നത്: വി മുരളീധരൻ

“കോൺഗ്രസിൻ്റെ അഴിമതിക്കെതിരായിട്ടും ജനാധിപത്യ വിരുദ്ധ നിലപാടുകൾക്ക് എതിരായിട്ടുമൊക്കെ ശക്തമായ സമീപനമെടുത്ത സംഘടനയാണ് ആർഎസ്എസ്, അടിയന്തരാവസ്ഥക്കാലത്ത് ഉൾപ്പെടെ. സംഘടനാ കോൺഗ്രസ് ആർഎസ്എസിനെ എങ്ങനെ സഹായിക്കാനാ? ജനതാ പാർട്ടി ഉണ്ടായിരുന്ന കാലത്ത് ഇവരെല്ലാവരും പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടാവും. അതെനിക്കറിയില്ല.”- വി മുരളീധരൻ പറഞ്ഞു.

“ആർഎസ്എസിൻ്റെ വോട്ടോടുകൂടിയാണ് സുധാകരൻ ജയിച്ചതെന്ന സിപിഐഎമിൻ്റെ ആരോപണങ്ങളൊന്നും ഒരടിസ്ഥാനമില്ലാത്തതാണ്. ഏത് ആരോപണവും എവിടെ വേണമെങ്കിലും ഉന്നയിക്കാം. കാരണം നിങ്ങളെപ്പോലെയുള്ള മാധ്യമപ്രവർത്തകർ തിരിച്ചു ചോദിക്കാത്തിടത്തോളം കാലം. കാരണം നിങ്ങളാരും ഒരു ചോദ്യവും ചോദിക്കാത്തതുകൊണ്ട് ധൈര്യമായിട്ട് ഏതു വിഡ്ഢിത്തരവും പറയാം. അങ്ങനെയുള്ള ഒരു പാർട്ടിയാണ് സിപിഐഎം. അപ്പൊ അത് ഇതുപോലത്തെ ഒരു ഒരു വിഡ്ഢിത്തം കൂടി പറഞ്ഞു. അത്രയേ ഉള്ളൂ. കാരണം നിങ്ങളാരും ചോദിക്കില്ലല്ലോ. അവർക്ക് എന്തും പറയാം. ഞങ്ങളോടൊക്കെ നിങ്ങൾ ചോദിക്കും സിപിഐഎം നേതാക്കന്മാരോട് നിങ്ങളാരും ഒന്നും ചോദിക്കില്ല. അപ്പൊ ദയവു ചെയ്ത് സിപിഐഎം നേതാക്കന്മാർ ഈ തരത്തിലുള്ള പമ്പര വിഡ്ഢിത്തങ്ങൾ പറയുമ്പോ നിങ്ങളെങ്കിലും തിരിച്ചൊന്ന് ചോദിക്കുക. അപ്പൊ ഇത് പമ്പര വിഡ്ഢിത്തമാണോ അല്ലയോ എന്നുള്ളത് പുറത്തുവരും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്വിറ്റോറിയൽ ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ എത്രയും വേഗം മോചിപ്പിക്കുമെന്നും വി മുരളീധരൻ പറഞ്ഞു. നാവികരുമായി രണ്ട് തവണ എംബസി കൂടിക്കാഴ്ച നടത്തി. അവിടെ സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവരെ മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ‘നാവികരെ എത്രയും വേഗം മോചിപ്പിക്കും’; എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തിയെന്ന് വി മുരളീധരൻ

“നാവികർക്കെതിരെ നൈജീരിയയിലും ഇക്വിറ്റോറിയൽ ഗിനിയയിലും കേസുണ്ട്. ഇക്വിറ്റോറിയൽ ഗിനിയയിലെ കേസിലാണ് പിഴയടച്ചത്. അവരെ എത്രയും വേഗം മോചിപ്പിക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യക്കാരനായ ഒരാൾക്കും അപകടം വരാതിരിക്കാനുള്ള ശേഷി ഇന്ന് ഇന്ത്യക്കുണ്ട് എന്നാണ് ലോകം മുഴുവനുള്ള ഇന്ത്യക്കാരുടെ വിശ്വാസം. ആ വിശ്വാസം അവർക്കുമുണ്ടാവണം. ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ അവർക്ക് സുരക്ഷിതത്വത്തിനു കുഴപ്പമുണ്ടെന്ന് ആരും പറഞ്ഞിട്ടില്ല. അവിടെയുള്ള നാവികരുമായി നമ്മുടെ എംബസി രണ്ട് തവണ കൂടിക്കാഴ്ച നടത്തി. അതിനർത്ഥം അന്താരാഷ്ട്ര ചട്ടങ്ങൾ പാലിക്കാൻ ഈ രണ്ട് രാജ്യങ്ങളും തയാറാണെന്നാണ്. അവർ വിഡിയോയിൽ പറയുന്നതിനെപ്പറ്റി ഒന്നും പറയാനില്ല. മുറിയിൽ അടച്ചിട്ടതിനെപ്പറ്റി അറിയില്ല”- വി മുരളീധരൻ പറഞ്ഞു.

Story Highlights: v muraleedharan rss k sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here